പുലരി ടിവി ശംഖുമുദ്ര പുരസ്‌കാരം 2026 പ്രഖ്യാപിച്ചു മെയ് 27 ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും

പുലരി ടിവി ഏർപ്പെടുത്തിയ രണ്ടാമത് ശംഖുമുദ്ര പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്‌കാരങ്ങൾ മെയ് 27 ന് തിരുവനന്തപുരത്ത് വച്ച് വിതരണം ചെയ്യും

പുലരി ടിവി ശംഖുമുദ്ര പുരസ്‌കാരം 2026 പ്രഖ്യാപിച്ചു മെയ് 27 ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും
പുലരി ടിവി ശംഖുമുദ്ര പുരസ്‌കാരം 2026 പ്രഖ്യാപിച്ചു; മെയ് 27-ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും.

രണ്ടാമത് ശംഖുമുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിതരണം മെയ് 27-ന്

​തിരുവനന്തപുരം: പുലരി ടിവി സംഘടിപ്പിക്കുന്ന രണ്ടാമത് ശംഖുമുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം രാജ്‌മോഹൻ, ചലച്ചിത്ര പി.ആർ.ഒ അജയ് തുണ്ടത്തിൽ, സംവിധായകൻ സി.വി. പ്രേംകുമാർ എന്നിവരടങ്ങുന്ന ജൂറി പാനലാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്.

​മെയ് 27 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. യുവപ്രതിഭകൾ മുതൽ കല, സാഹിത്യം, ചലച്ചിത്രം, സാമൂഹികം, കായികം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പുരസ്‌കാരത്തിന് അർഹരായത്.

​യുവപ്രതിഭ ശംഖുമുദ്ര പുരസ്‌കാരത്തിന് അനാമിക ജി.എസ് (പ്ലെയിൻ സ്പോട്ടർ), അലൻ രാജേഷ് എസ് (സംഗീതം), ആദിത്യ രാജ് (ബാലതാരം) എന്നിവർ അർഹരായി. ചലച്ചിത്ര വിഭാഗത്തിൽ സിന്ധു പ്രതാപ്, എസ്. നാരായണൻ, എം. രാധാകൃഷ്ണൻ, ശരൺകൃഷ്ണ, ഡോ. മധുസൂദനൻ നായർ, ബ്രിജേഷ് പ്രതാപ്, വിനോദ് പ്രഭാകർ, കാർത്തിക് എസ് നായർ, പ്രശാന്ത് ബി. മോളിക്കൽ, ജി.വി. രഞ്ജിത്, ടൈറ്റസ് ഗോമസ്, മനോജ് ബി. പിള്ള, എൻ.എൻ. അൻസിയ എന്നിവരെ തിരഞ്ഞെടുത്തു.

​സാഹിത്യ വിഭാഗത്തിൽ വർഗീസ് റ്റി നൈനാൻ, ബി. ചന്ദ്രഭാനു, ഷീബ ജോസഫ്, ജോളി പീറ്റർ തുടങ്ങിയവരും, അദ്ധ്യാപന സാഹിത്യ വിഭാഗത്തിൽ ഫിലിപ്പ് കെ ജെ, യോഗാചാര്യ എൻ.പി. ആന്റണി തുടങ്ങിയവരും പുരസ്‌കാരത്തിന് അർഹരായി. കൂടാതെ കല, സാംസ്‌കാരികം, വ്യവസായം, കായികം എന്നീ മേഖലകളിലെ നിരവധി പ്രതിഭകൾക്കും പുരസ്‌കാരമുണ്ട്.

​വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളെ കൂടാതെ പുലരി ടിവി സി.ഇ.ഒ ജിട്രസ് യോഹന്നാൻ, പ്രോഗ്രാം ഡയറക്ടർ ജോളിമസ് എന്നിവരും പങ്കെടുത്തു.