അങ്കമാലിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം പിടികൂടി
അങ്കമാലി ഹോം സയൻസ് കോളേജിന് സമീപം വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനം തുറവൂരിൽ നിന്ന് കണ്ടെത്തി. ഇൻസ്പെക്ടർ എ. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
അങ്കമാലിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെത്തി; അന്വേഷണം ശാസ്ത്രീയ മാർഗങ്ങളിലൂടെ
അങ്കമാലി: കോളേജ് വിദ്യാർത്ഥിനിയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ വാഹനം പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഫെബ്രുവരി 28-ന് വൈകീട്ട് ഏഴരയോടെ അങ്കമാലി ഹോം സയൻസ് കോളേജിന് സമീപമാണ് അപകടം നടന്നത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച തുറവൂരിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭ്യമല്ലാതിരുന്നിട്ടും, സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ പരിശോധനയാണ് വാഹനത്തെ കണ്ടെത്താൻ സഹായിച്ചത്. നിലവിൽ വാഹനം പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അങ്കമാലി ഇൻസ്പെക്ടർ എ. രമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പ്രദീപ് കുമാർ, ബിജു, സീനിയർ സി.പി.ഒ ലിൻസൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ഉടൻ പുറത്തുവിടും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
