ആര്യ രാജേന്ദ്രനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് അംഗങ്ങൾ

തിരഞ്ഞെടുപ്പ് തോൽവി സി.പി.എം ജില്ലാ കമ്മിറ്റിയിൽ നേതാക്കളുടെ രൂക്ഷവിമർശനം ആര്യ രാജേന്ദ്രനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് അംഗങ്ങൾ

ആര്യ രാജേന്ദ്രനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് അംഗങ്ങൾ
ആര്യ രാജേന്ദ്രനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് അംഗങ്ങൾ

തിരഞ്ഞെടുപ്പ് തോൽവി: സി.പി.എം ജില്ലാ കമ്മിറ്റിയിൽ നേതാക്കളുടെ രൂക്ഷവിമർശനം; ആര്യ രാജേന്ദ്രനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് അംഗങ്ങൾ

തിരുവനന്തപുരം: നിയമസഭാ/തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളിൽ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം. മുൻ മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റവും കോർപ്പറേഷനിലെ അഴിമതി ആരോപണങ്ങളും പാർട്ടിയുടെ അടിത്തറ ഇളക്കിയെന്ന് അംഗങ്ങൾ തുറന്നടിച്ചു. മുഖ്യമന്ത്രി അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി നടേശനെ കാറിൽ കൊണ്ടുപോയതും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരിച്ചടിയായെന്ന് യോഗത്തിൽ വിമർശനമുയർന്നു.

മുൻ മേയർ വി.കെ. പ്രശാന്ത്, വി.കെ. മധു, എസ്.എ. സുന്ദർ, കരമന ഹരി, എസ്.പി. ദീപക് തുടങ്ങിയ പ്രമുഖ നേതാക്കളാണ് ആര്യ രാജേന്ദ്രനെതിരെ രംഗത്തെത്തിയത്. ആര്യയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം തലസ്ഥാനത്തെ വോട്ടുചോർച്ചയ്ക്ക് കാരണമായെന്നും കോർപ്പറേഷൻ ഭരണത്തെ തിരുത്തുന്നതിൽ പാർട്ടി ഫ്രാക്ഷനുകൾ പരാജയപ്പെട്ടുവെന്നും അംഗങ്ങൾ ആരോപിച്ചു. വിമർശനം അതിരുവിട്ടതോടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പുത്തലത്ത് ദിനേശനും പലതവണ ഇടപെട്ടാണ് ചർച്ചകൾ നിയന്ത്രിച്ചത്.

വിഭാഗീയതയും ഭരണപരമായ പാളിച്ചകളും

ജില്ലാ കമ്മിറ്റിയിൽ നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീയതയും യോഗത്തിൽ ചർച്ചയായി. ജില്ലാ സെക്രട്ടറി വി. ജോയിയെ മറികടന്ന് മന്ത്രി വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ഭരണം നിയന്ത്രിക്കുകയാണെന്ന് ആക്ഷേപമുയർന്നു. നേമം, കോവളം ഏരിയകളിൽ ജില്ലാ സെക്രട്ടറിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് മുന്നിൽ എം.എൽ.എമാർ ഓച്ചാനിച്ചു നിൽക്കേണ്ടി വരികയാണെന്ന് കെ. ആൻസലൻ എം.എൽ.എ പരിതപിച്ചു. ഭരണത്തിന് എല്ലാ നിയന്ത്രണവും വിട്ടുകൊടുത്ത് സംഘടന നിഷ്ക്രിയമായതാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.