​പാലായിൽ പുളിക്കക്കണ്ടം തരംഗം

പാലായിൽ പുളിക്കക്കണ്ടം തരംഗം യുഡിഎഫ് ഭരണത്തിലേക്ക് 21കാരി ദിയ ചെയർപേഴ്സൺ ​

​പാലായിൽ പുളിക്കക്കണ്ടം തരംഗം
​പാലായിൽ പുളിക്കക്കണ്ടം തരംഗം

പാലായിൽ പുളിക്കക്കണ്ടം തരംഗം യുഡിഎഫ് ഭരണത്തിലേക്ക്, 21-കാരി ദിയ ചെയർപേഴ്സൺ

​പാലാ: പതിറ്റാണ്ടുകൾ നീണ്ട കേരള കോൺഗ്രസ് (എം) ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് പാലാ നഗരസഭയിൽ രാഷ്ട്രീയ അട്ടിമറി. സിപിഎം പുറത്താക്കിയ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള പുളിക്കക്കണ്ടം കുടുംബം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് (എം) പാലാ നഗരസഭയിൽ പ്രതിപക്ഷത്തിരിക്കും.

​കേവല ഭൂരിപക്ഷം ഉറപ്പാക്കിയതോടെ 21-കാരിയായ ദിയ പുളിക്കക്കണ്ടം പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണാകും. കോൺഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച മായാ രാഹുൽ വൈസ് ചെയർപേഴ്സണായും ചുമതലയേൽക്കും.

​ഒരു വീട്ടിൽ നിന്ന് മൂന്ന് കൗൺസിലർമാർ

പാലാ നഗരസഭയുടെ ചരിത്രത്തിൽ അപൂർവ്വമായ നേട്ടമാണ് പുളിക്കക്കണ്ടം കുടുംബം കൈവരിച്ചിരിക്കുന്നത്. 13, 14, 15 വാർഡുകളിൽ നിന്ന് സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്.

​പുറത്താക്കലിന് മധുരപ്രതികാരം

കഴിഞ്ഞ ഭരണസമിതിയിൽ സിപിഎം ചിഹ്നത്തിൽ വിജയിച്ച ഏക കൗൺസിലറായിരുന്നു ബിനു പുളിക്കക്കണ്ടം. എന്നാൽ കേരള കോൺഗ്രസുമായുള്ള തർക്കത്തെത്തുടർന്ന് അദ്ദേഹത്തിന് അധ്യക്ഷസ്ഥാനം നിഷേധിക്കപ്പെടുകയും പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ സ്വതന്ത്രരായി ജനവിധി തേടിയ പുളിക്കക്കണ്ടം കുടുംബം, പാലായിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ തിരുത്തിക്കുറിച്ചു. 20 വർഷമായി കൗൺസിലറായ ബിനുവിനും ആദ്യ പോരാട്ടത്തിനിറങ്ങിയ ദിയയ്ക്കും വോട്ടർമാർ വലിയ പിന്തുണയാണ് നൽകിയത്.

​മുതിർന്ന രാഷ്ട്രീയ നേതാവും കേരള കോൺഗ്രസ് (എം) മുൻ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന പി.വി. സുകുമാരൻ നായരുടെ മക്കളാണ് ബിനുവും ബിജുവും. ഈ പാരമ്പര്യവും വ്യക്തിബന്ധങ്ങളും നഗരസഭയിൽ യുഡിഎഫിന് അധികാരം പിടിക്കാൻ കരുത്തായി.