സ്പാ

എബ്രിഡ് ഷൈൻ ചിത്രം സ്പാ ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്ആകാംക്ഷയുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ​

സ്പാ
എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​കൊച്ചി: 'ആക്ഷൻ ഹീറോ ബിജു', 'പൂമരം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സ്പാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢതയും കൗതുകവും നിറഞ്ഞ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം വരും ഫെബ്രുവരിയിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

​ഒരു സ്പാ കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ' എന്ന ടാഗ്‌ലൈനോടെ എത്തിയ പോസ്റ്ററിൽ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ, വ്യത്യസ്ത ഭാവങ്ങളിൽ സിദ്ധാർത്ഥ് ഭരതൻ, മേജർ രവി, ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, വിനീത് തട്ടിൽ തുടങ്ങി നിരവധി താരങ്ങൾ പോസ്റ്ററിലുണ്ട്. കൂടാതെ ആകാംക്ഷ വർധിപ്പിക്കാൻ ഒരു 'മാസ്‌ക് മാൻ' കൂടി ചിത്രത്തിലുണ്ടാകും.

​സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നിവയുടെ ബാനറിൽ സഞ്ജു ജെ, സജിമോൻ പാറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ക്യാമറയും ഇഷാൻ ഛബ്ര സംഗീതവും നിർവ്വഹിക്കുന്നു. സൈബർ സിസ്റ്റം ഓസ്‌ട്രേലിയ ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുമ്പോൾ, കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയിൽ ആന്റ് ചാരിയറ്റ് റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.