അയ്യപ്പ ഭക്തനായി രവി തേജ ശിവ നിർവാണ ചിത്രം ഇരുമുടി
അയ്യപ്പ ഭക്തനായി രവി തേജ ശിവ നിർവാണ ചിത്രം ഇരുമുടി യുടെ ഫസ്റ്റ് ലുക്ക് പുറത്ത് തെലുങ്ക് ആക്ഷൻ ഹീറോ രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം
അയ്യപ്പ ഭക്തനായി രവി തേജ; ശിവ നിർവാണ ചിത്രം 'ഇരുമുടി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
കൊച്ചി: തെലുങ്ക് ആക്ഷൻ ഹീറോ രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. 'ഇരുമുടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഈ പ്രഖ്യാപനം നടത്തിയത്. താരത്തിന്റെ കരിയറിലെ 77-ാമത്തെ ചിത്രമാണിത്.
ഭക്തിയും വൈകാരികതയും മാസ്സ് ഘടകങ്ങളും ഒത്തുചേരുന്ന ഒരു പക്കാ ഫാമിലി ഡ്രാമയായാണ് 'ഇരുമുടി' ഒരുങ്ങുന്നത്. കറുപ്പുടുത്ത് അയ്യപ്പ ഭക്തനായി നിൽക്കുന്ന രവി തേജയുടെ വേറിട്ട ഗെറ്റപ്പാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഒരു പെൺകുട്ടിയെ തോളിലേറ്റി ഭക്തരുടെ ഘോഷയാത്രയ്ക്കിടയിലൂടെ നടന്നു വരുന്ന രവി തേജ, അച്ഛൻ-മകൾ ബന്ധത്തിന്റെ ആഴവും ഈ ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നു.
"ചില കഥകൾ ശരിയായ സമയത്ത് നമ്മളെ തേടി വരും. അത്തരമൊരു കഥയാണിത്," എന്നാണ് ചിത്രത്തെക്കുറിച്ച് രവി തേജ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രിയാ ഭവാനി ശങ്കർ നായികയാകുന്ന ചിത്രത്തിൽ ബേബി നക്ഷത്ര മകളുടെ വേഷത്തിൽ എത്തുന്നു. സായ് കുമാർ, അജയ് ഘോഷ്, സ്വാസിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിർവ്വഹിക്കുന്നത്.

