മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താൻ അനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ശിലാസ്ഥാപനം നിർവഹിച്ചു

മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
ആലപ്പുഴ ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനo ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ നിർവഹിക്കുന്നു
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ

മെഡിക്കൽ കോളേജുകളിൽ മരുന്ന് ക്ഷാമം ഒഴിവാക്കാൻ റെഡി പർച്ചേസ്: മന്ത്രി കെ. മുരളീധരൻ

ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആലപ്പുഴ സർക്കാർ ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 2 ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും 16 ആരോഗ്യ കേന്ദ്രങ്ങളുടെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ റെഡി പർച്ചേസ് നടത്താം. ഹീമോഫീലിയ രോഗികൾക്ക് ഉൾപ്പെടെയുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവാരമുള്ള മരുന്നുകൾ ചുരുങ്ങിയ വിലയിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. 1800 ഓളം ഡോക്ടർമാർ, 500 ഓളം നഴ്സുമാർ എന്നിവർക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ധനകാര്യ വകുപ്പിന് കത്തെഴുതി. 

കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തുടക്കം കുറിക്കും; അടുത്ത വർഷം ജനുവരിയിൽ പരീക്ഷണാർത്ഥം പ്രവർത്തനമാരംഭിക്കും. 

ക്രിട്ടിക്കൽ കെയർ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് 21.52 കോടി രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവൃത്തി കരാർ നൽകി.

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി പതിനഞ്ചാം ധനകാര്യ കമ്മിഷൻ മുഖേന വിവിധ വർഷങ്ങളിലായി 81.48 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, രണ്ട് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങിൽ 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കടകരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, 35 ലക്ഷം രൂപയ്ക്ക് നിർമിക്കുന്ന തകഴി മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും മാരാരിക്കുളം നോർത്ത്, കഞ്ഞിക്കുഴി, ആര്യാട്, ചെറിയപൊഴി, കലവൂർ, വയലാർ, വേട്ടയ്ക്കൽ, വള്ളത്തോട്, ചാരമംഗലം, പള്ളിത്തോട്, അരൂക്കുറ്റി, പെരുമ്പളം, പുള്ളങ്ങാടി, കൊടുപ്പുന്ന, ചെന്നിത്തല, ചുനക്കര തുടങ്ങി ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ശീലസ്ഥാപനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അധ്യക്ഷയായി. ആശുപത്രി ക്രിട്ടിക്കൽ ബ്ലോക്കിന്റെ നിർമ്മാണവും മറ്റു വികസന പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം എ. ആർ. കണ്ണൻ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം ഷീജ നൗഷാദ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എസ് ലൈജു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി ഇ ഷാനിമോൾ, ആശുപത്രി സൂപ്രണ്ട് ഡോ പി എൽ ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ തോമസ് കോശി, 

കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കെ സജാദ്, ആർ എം ഒ ഡോ പി ജംഷീദ് തുടങ്ങിയവർ സംസാരിച്ചു.