എറണാകുളത്ത് വേനൽമഴ കടുത്തു പലയിടങ്ങളിലും നാശനഷ്ടം, ജാഗ്രതാ നിർദ്ദേശം

ജില്ലയിൽ പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധ താലൂക്കുകളിലായി പത്തോളം വീടുകൾ ഭാഗികമായി തകർന്നു. തൃപ്പൂണിത്തുറയിൽ മരം വീണ് കാറിന് കേടുപാടുകൾ സംഭവിച്ചു.

എറണാകുളത്ത് വേനൽമഴ കടുത്തു പലയിടങ്ങളിലും നാശനഷ്ടം, ജാഗ്രതാ നിർദ്ദേശം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

​കൊച്ചി: ജില്ലയിൽ പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധ താലൂക്കുകളിലായി പത്തോളം വീടുകൾ ഭാഗികമായി തകർന്നു. തൃപ്പൂണിത്തുറയിൽ മരം വീണ് കാറിന് കേടുപാടുകൾ സംഭവിച്ചു.

​കോതമംഗലം: ശക്തമായ കാറ്റിലും മഴയിലും താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു.

​മൂവാറ്റുപുഴ: വിവിധ ഭാഗങ്ങളിലായി രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

​കൊച്ചി നഗരം: നഗരപരിധിയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ പറ്റി.

​തൃപ്പൂണിത്തുറ: രണ്ട് വീടുകൾ ഭാഗികമായി തകർന്നു.

​തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണതിനെത്തുടർന്ന് വാഹനത്തിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

​ജില്ലയിൽ വരും ദിവസങ്ങളിലും വേനൽമഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴയിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.