ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ

വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ
മുണ്ടേരി വാണിയമ്പുഴ ഉന്നതിയിലെ വിദ്യാർത്ഥികൾ കലാരൂപങ്ങൾ അവതരിപ്പിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ സ്വീകരിക്കുന്നു
ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ
ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ
ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ
ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ
ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ
ആദിവാസി യുവാക്കൾക്ക് വനം വകുപ്പിൽ തൊഴിൽ അവസരം മന്ത്രി ഷിബു ബേബി ജോൺ

​ഗോത്ര വിഭാഗത്തിന്റെ സംരക്ഷണത്തിന് 'ഊരുണര്‍വ്' പദ്ധതി; ഓഗസ്റ്റില്‍ മൂന്ന് ഘട്ടങ്ങളിലായി വനം വകുപ്പിന്റെ അദാലത്തുകള്‍

മലപ്പുറം:​വനം വകുപ്പും കര്‍ഷകരും ഗോത്ര വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും സഹകരണാത്മകവുമാക്കുന്നതിനായി 'ഊരുണര്‍വ്' എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി വനം-വന്യജീവി വകുപ്പ് മന്ത്രി അറിയിച്ചു. നെടുങ്കയം ഫോറസ്റ്റ് ബംഗ്ലാവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

​വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

​പ്രധാന പ്രഖ്യാപനങ്ങള്‍:

​ഭൂമി ലഭ്യമാക്കല്‍: പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് ഭൂമി നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും വാണിയമ്പുഴയിലെ അര്‍ഹരായവര്‍ക്ക് ഉടന്‍ ഭൂമി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിച്ച് സുരക്ഷിതമായ മേഖലകളില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

​തൊഴില്‍ അവസരങ്ങള്ൾ: വനം വകുപ്പിലേക്ക് പുതുതായി നിയമിക്കുന്ന 500 അംഗ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സില്‍ കായികക്ഷമതയുള്ള ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കും. വനമേഖലകളില്‍ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ആദിവാസി യുവാക്കളെ ഗൈഡുമാരായും ഗാര്‍ഡുമാരായും നിയോഗിക്കും.

​വനം അദാലത്തുകള്‍: വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി ഓഗസ്റ്റ് മാസത്തില്‍ മൂന്ന് ഘട്ടങ്ങളിലായി വനം അദാലത്തുകള്‍ സംഘടിപ്പിക്കും.

​കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി കര്‍ഷക അദാലത്ത്

​അനുമതികള്‍ വേഗത്തിലാക്കാന്‍ എന്‍.ഒ.സി. അദാലത്ത് (തടസ്സങ്ങളില്ലാത്ത എന്‍.ഒ.സി. അപേക്ഷകള്‍ 3 മുതല്‍ 6 മാസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കും)

​നിസ്സാര വനകുറ്റകൃത്യങ്ങള്‍ കോമ്പൗണ്ട് ചെയ്ത് തീര്‍പ്പാക്കുന്നതിനായി വനകുറ്റകൃത്യ (ഒ.ആര്‍.) അദാലത്ത്

​ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസ്സിലാക്കി നിലവിലുള്ള നിയമപരിധിക്കുള്ളില്‍ വനം വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.