കഴക്കൂട്ടം സ്റ്റേഷനു മുന്നിൽ മദ്യപാന സദസ്സ് ആറ് പൊലീസുകാർക്കെതിരെ നടപടി

സ്റ്റേഷൻ കവാടത്തിൽ കാറിലിരുന്ന് മദ്യപാനം ആറ് പൊലീസുകാർക്ക് നല്ലനടപ്പ് പരിശീലനം

കഴക്കൂട്ടം സ്റ്റേഷനു മുന്നിൽ മദ്യപാന സദസ്സ് ആറ് പൊലീസുകാർക്കെതിരെ നടപടി
കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു മുന്നിൽ കാറിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക്കെതിരെ നടപടി.

സ്റ്റേഷൻ കവാടത്തിൽ കാറിലിരുന്ന് മദ്യപാനം: ആറ് പൊലീസുകാർക്ക് നല്ലനടപ്പ് പരിശീലനം

​തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനു മുന്നിൽ കാറിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക്കെതിരെ നടപടി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷണ നടപടിയുടെ ഭാഗമായി തൃശൂർ പൊലീസ് അക്കാദമിയിലെ നല്ലനടപ്പ് പരിശീലനത്തിന് (Good conduct training) അയക്കാൻ തീരുമാനിച്ചു.

​കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ സ്‌റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈലിൽ പകർത്തി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

​ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്നും സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.