പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
മാമലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
മാമലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ചോറ്റാനിക്കരയ്ക്ക് സമീപം മാമലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര വി.എച്ച്.എസ്.സിയിലെ വിദ്യാർത്ഥിനിയായ ആദിത്യയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി.
മാമലയിലെ പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂൾ ബാഗ് കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പാറമടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് മൃതദേഹം പുറത്തെടുത്തു. ശരീരത്തിൽ മറ്റ് പരിക്കുകളില്ലാത്തതിനാൽ മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലുണ്ടായ ചില തർക്കങ്ങളെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചോറ്റാനിക്കര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

