​ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി എറണാകുളത്ത് പ്രത്യേക ആധാർ ക്യാമ്പ് ജൂൺ 3 ന്

എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ഇൻഡ്യ പോസ്റ്റിന്റെയും യു.ഐ.ഡി.എ.ഐയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 3 ന് കാക്കനാട് പ്രത്യേക ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

​ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി എറണാകുളത്ത് പ്രത്യേക ആധാർ ക്യാമ്പ് ജൂൺ 3 ന്
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി എറണാകുളത്ത് പ്രത്യേക ആധാർ ക്യാമ്പ് ജൂൺ 3-ന്

​ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി എറണാകുളത്ത് പ്രത്യേക ആധാർ ക്യാമ്പ് ബുധനാഴ്ച

കൊച്ചി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹ സൃഷ്ടിക്കും, പൗരകേന്ദ്രീകൃത സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായുമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ ജില്ലാ സാമൂഹ്യനീതി ഓഫീസ് (എറണാകുളം), കൊച്ചി സെൻട്രൽ റീജിയൺ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ്, ഇൻഡ്യ പോസ്റ്റ്, യു.ഐ.ഡി.എ.ഐ (ആധാർ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ്.

​'എന്റെ ആധാർ എന്റെ ഐഡന്റിറ്റി' എന്ന സനേഷവുമായി നടത്തുന്ന ക്യാമ്പ് ബുധനാഴ്ച (ജൂൺ 3) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കാക്കനാട് ഐ.എം.ജി ജംഗ്ഷനിലുള്ള 'ട്രാൻസ് ജെൻഡർ ക്രൈസിസ് സെന്ററിൽ' വെച്ച് നടക്കും.

​ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ:

​പുതിയ ആധാർ എൻറോൾമെന്റ്

​ആധാർ വിവരങ്ങൾ പുതുക്കൽ (ആധാർ അപ്ഡേറ്റുകൾ)

​ബയോമെട്രിക് അപ്ഡേറ്റുകൾ

​ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി അപ്ഡേറ്റുകൾ

​ഭിന്നശേഷിക്കാർക്കായും കുട്ടികൾക്കായും പ്രത്യേക സഹായം

​ആവശ്യമായ രേഖകൾ:

​പേര് തിരുത്തുന്നതിന്: ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, റേഷൻ കാർഡ്, സർക്കാർ സർവീസ് ഫോട്ടോ ഐഡി കാർഡ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, 2019-ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്ട് പ്രകാരമുള്ള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ അംഗീകൃത വിദ്യാഭ്യാസ ബോർഡ്/സർവകലാശാല നൽകിയ ഫോട്ടോ പതിച്ച മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്.

​മേൽവിലാസം തിരുത്തുന്നതിന്: വോട്ടർ ഐഡി, സർക്കാർ സർവീസ് ഫോട്ടോ ഐഡി കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ യു.ഐ.ഡി.എ.ഐ സ്റ്റാൻഡേർഡ് ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

​ജനനത്തീയതി തിരുത്തുന്നതിന്: ജനന സർട്ടിഫിക്കറ്റ്, സർക്കാർ സർവീസ് ഫോട്ടോ ഐഡി കാർഡ്, പാസ്‌പോർട്ട്, പെൻഷനർ ഫോട്ടോ ഐഡി കാർഡ്, അംഗീകൃത വിദ്യാഭ്യാസ ബോർഡ്/സർവകലാശാല നൽകിയ ഫോട്ടോ പതിച്ച മാർക്ക് ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്.

​കുട്ടികളുടെ എൻറോൾമെന്റിന്: ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാർ കാർഡും.

​18 വയസ്സിന് മുകളിലുള്ളവരുടെ എൻറോൾമെന്റിന് (തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ മാത്രം): പാസ്‌പോർട്ട്, പെൻഷനർ ഫോട്ടോ ഐഡി, സർക്കാർ സർവീസ് ഫോട്ടോ ഐഡി കാർഡ്, അല്ലെങ്കിൽ വിദ്യാഭ്യാസ ബോർഡ്/സർവകലാശാല നൽകിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്/മാർക്ക് ഷീറ്റ്.

​നിർബന്ധിത ബയോമെക്രിക് അപ്ഡേറ്റുകൾക്കായി എത്തുന്നവർ നിലവിലുള്ള ആധാർ കാർഡ് മാത്രം ഹാജരാക്കിയാൽ മതിയാകും. സ്വീകാര്യമായ മറ്റു രേഖകളുടെ പൂർണ്ണ വിവരങ്ങൾക്കായി ഔദ്യോഗിക നോട്ടീസുകളിലെ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്.

​കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: 0484 2355336, 0484 2369507.