​ആലുവയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ആലുവ റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടിയിലായി

​ആലുവയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
​ആലുവയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ; ലക്ഷ്യമിട്ടത് അതിഥിത്തൊഴിലാളികളെ

​ആലുവയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ; ലക്ഷ്യമിട്ടത് അതിഥിത്തൊഴിലാളികളെ

​ആലുവ: ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ആലുവ റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടിയിലായി. ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാൻ (26) ആണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ആലുവ പോലീസിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്.

​രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഷോൾഡർ ബാഗിൽ നിന്നും ഒരു കിലോ വീതമുള്ള അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂർ, കാലടി ഭാഗങ്ങളിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മേഖലയിൽ പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്.

​നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ്, സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്ന ചില്ലറ വിൽപ്പനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്