ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന രാശി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന രാശി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി കുടുംബപ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് സീസൺ 7 താരം
ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന 'രാശി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: കുടുംബപ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് സീസൺ 7 താരം ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന പുതിയ ചിത്രം 'രാശി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ പരസ്യകലാ സംവിധായകനും അവാർഡ് ജേതാവുമായ ബിനു സി. ബെന്നി സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.
നൂബിൻ ജോണിയാണ് ചിത്രത്തിലെ നായകൻ. 'ഗീതാഗോവിന്ദം' എന്ന ഹിറ്റ് പരമ്പരയിലൂടെയും 'തോപ്പിൽ ജോപ്പൻ' എന്ന ചിത്രത്തിലൂടെയും പ്രേക്ഷകമനം കവർന്ന ബിന്നി നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സന്ധ്യാ നായർ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.
പോപ്പ് മീഡിയയുടെ ബാനറിൽ ഷോജി സെബാസ്റ്റ്യനും ജോഷി കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ദുരൂഹമായ സംഭവങ്ങളും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം.
അണിയറ പ്രവർത്തകർ:
ക്യാമറ: ജിബിൻ എൻ.വി, സംഗീതം: സെട്രിസ്, എഡിറ്റർ: ശ്രീകാന്ത് സജീവ്, വരികൾ: സെയ്മി ജോഗി, പി.ആർ.ഒ: പി.ആർ. സുമേരൻ.

