ബ്രഹ്മപുരത്ത് അതിജീവനത്തിന്റെ ‘പച്ചത്തുരുത്ത്’ ഉദ്ഘാടനം ഇന്ന് മേയർ അഡ്വ. വി. കെ. മിനി മോൾ നിർവ്വഹിക്കും
കൊച്ചി ബ്രഹ്മപുരത്ത് പ്രകൃതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനുമായി ജൈവവൈവിധ്യ പച്ചത്തുരുത്ത് പദ്ധതി വരുന്നു. മേയർ അഡ്വ. വി. കെ. മിനി മോൾ പദ്ധതി ഉദ്ഘാടനം ചെയ്യും
ബ്രഹ്മപുരത്ത് അതിജീവനത്തിന്റെ ‘പച്ചത്തുരുത്ത്’; ഉദ്ഘാടനം ഇന്ന് മേയർ അഡ്വ. വി. കെ. മിനി മോൾ നിർവ്വഹിക്കും
കൊച്ചി: ബ്രഹ്മപുരത്ത് പ്രകൃതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിനുമായി ജൈവവൈവിധ്യ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാകുന്നു. കൊച്ചി നഗരസഭ, ഹരിതകേരളം മിഷൻ, വരിക്കോലി കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ അതിജീവന പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ന് (ജൂൺ 23) വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് ബ്രഹ്മപുരത്ത് നടക്കുന്ന ചടങ്ങിൽ കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനി മോൾ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഹരിതവൽക്കരണത്തിലൂടെ പ്രദേശത്തിന്റെ പരിസ്ഥിതി വീണ്ടെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി പങ്കെടുക്കും. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രകൃതി സൗഹൃദപരമായ ഈ വലിയ ദൗത്യത്തിൽ നാഷണൽ സർവീസ് സ്കീം (NSS) വളണ്ടിയർമാരുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം
കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ 
