അവകാശികളില്ലാത്ത നിക്ഷേപങ്ങൾ
അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകാൻ ജില്ലാതല മെഗാ ക്യാമ്പ്
അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകാൻ ജില്ലാതല മെഗാ ക്യാമ്പ് ഇന്ന്
കൊച്ചി: ബാങ്ക് അക്കൗണ്ടുകളിൽ പത്തുവർഷത്തിലേറെയായി ഇടപാടുകൾ നടക്കാതെ കിടക്കുന്ന നിക്ഷേപങ്ങൾ യഥാർത്ഥ ഉടമകൾക്കോ അവകാശികൾക്കോ തിരികെ നൽകുന്നതിനായി ജില്ലാതല മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടത്തുന്ന 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. ഇന്ന് (ഡിസംബർ 29) രാവിലെ 10 മണിക്ക് എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ ടി.ജെ. വിനോദ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലയിലെ വിവിധ ബാങ്കുകളിലായി ഏകദേശം 11.93 ലക്ഷം അക്കൗണ്ടുകളിൽ നിന്നായി 307.69 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. പത്തുവർഷമായി യാതൊരു ഇടപാടും നടക്കാത്ത അക്കൗണ്ടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർ മരിച്ചുപോകുകയോ, വിദേശത്തേക്ക് മാറുകയും നാട്ടിലെ അക്കൗണ്ടിനെക്കുറിച്ച് മറന്നുപോകുകയും ചെയ്ത സാഹചര്യങ്ങളിലാണ് ഇത്രയും വലിയ തുക ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്.
ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. തുക തിരികെ ലഭിക്കുന്നതിനുള്ള നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാ സഹായങ്ങളും ക്യാമ്പിൽ ലഭ്യമാകും. വിവിധ ബാങ്കുകളുടെ ഹെൽപ്പ് ഡെസ്കുകൾക്ക് പുറമെ പൊതുജനങ്ങൾക്ക് ബാങ്കിംഗ് സംബന്ധമായ സംശയങ്ങൾ തീർക്കാനുള്ള അവസരവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
