മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം

മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം പി.വി.ഐ.പി കനാൽ തുറക്കണമെന്നാവശ്യപ്പെട്ട് സിപിഐ നിവേദനം നൽകി ​

മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം
മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം

മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം; പി.വി.ഐ.പി കനാൽ തുറക്കണമെന്നാവശ്യപ്പെട്ട് സിപിഐ നിവേദനം നൽകി

​മൂവാറ്റുപുഴ: നഗരസഭാ പരിധിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കൃഷി ആവശ്യങ്ങൾക്കും പരിഹാരമായി പി.വി.ഐ.പി (Periyar Valley Irrigation Project) കനാൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർത്ത് വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് സിപിഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. പെരുമ്പാവൂർ പട്ടാലിലെ പി.വി.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിവേദനം സമർപ്പിച്ചത്.

​വേനൽ കടുത്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ട നിലയിലാണ്. കനാൽ തുറക്കുന്നത് വൈകുന്നത് ജനജീവിതത്തെയും കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. തകരാറിലായ കനാൽ ഭാഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി വെള്ളം എത്തിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്.

​സിപിഐ മൂവാറ്റുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. അലികുഞ്ഞ്, മുനിസിപ്പൽ കൗൺസിലർ സജി ടി.എസ്, മുൻ കൗൺസിലർ രാധാകൃഷ്ണൻ, സബീഷ് കെ.പി, അൻസാർ എ.എം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം എക്സിക്യൂട്ടീവ് എൻജിനീയറെ കണ്ടത്. വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി.