ക്രിസ്മസ് വിസ്മയം
എംസി റോഡിൽ കൗതുകമായി 60 അടി ഉയരമുള്ള ഭീമൻ നക്ഷത്രം മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിയിൽ ക്രിസ്മസ് വിസ്മയം
എംസി റോഡിൽ കൗതുകമായി 60 അടി ഉയരമുള്ള ഭീമൻ നക്ഷത്രം; തൃക്കളത്തൂർ പള്ളിയിൽ ക്രിസ്മസ് വിസ്മയം
മൂവാറ്റുപുഴ: ക്രിസ്മസിനെ വരവേൽക്കാൻ തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഒരുങ്ങിയത് 60 അടിയോളം ഉയരമുള്ള ഭീമൻ നക്ഷത്രം. എംസി റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് തന്നെ കാണാൻ കഴിയുന്ന ഈ നക്ഷത്രം വലിയ കാഴ്ചാവിരുന്നാണ് ഒരുക്കുന്നത്. നക്ഷത്രത്തിനുള്ളിൽ ഊഞ്ഞാലാടുന്ന സാന്താക്ലോസ് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമുണർത്തുന്നു.
പള്ളിയിലെ യൂത്ത് അസോസിയേഷന്റെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ 40ഓളം പ്രവർത്തകർ ചേർന്ന് ഒരാഴ്ച കൊണ്ടാണ് ഈ കൂറ്റൻ നക്ഷത്രം നിർമ്മിച്ചത്. മുൻവർഷങ്ങളിൽ കമുക് ഉപയോഗിച്ചാണ് നിർമ്മാണമെങ്കിലും ഇത്തവണ 320 കിലോയോളം വരുന്ന ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 53 എൽഇഡി ട്യൂബുകളും 53 ആർജിബി ട്യൂബുകളും ഉപയോഗിച്ച് ദീപാലങ്കാരം നിർവ്വഹിച്ചിരിക്കുന്ന നക്ഷത്രം ക്രെയിനിന്റെ സഹായത്തോടെയാണ് പള്ളിമുറ്റത്ത് ഉയർത്തിയത്.
എംസി റോഡിലൂടെ പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ നക്ഷത്രം കാണുന്നതിനായി പള്ളിയിൽ ഇറങ്ങുന്നതും പതിവാണെന്ന് വികാരി ഫാ. ജേക്കബ് കൊച്ചുപറമ്പിൽ പറഞ്ഞു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
