എഎസ്ഐ വാടകവീട്ടിൽ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ചു. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ

എഎസ്ഐ വാടകവീട്ടിൽ ജീവനൊടുക്കി
എഎസ്ഐയും വർക്കല ഷിബുമോൻ (49) ആണ് മരിച്ചത്

കടബാധ്യതയെത്തുടർന്ന് എഎസ്ഐ വാടകവീട്ടിൽ ജീവനൊടുക്കി

​വർക്കല: സാമ്പത്തിക ബാധ്യതയെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ചു. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എഎസ്ഐയും വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയുമായ ഷിബുമോൻ (49) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വർക്കലയിലെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

​കഴിഞ്ഞ രണ്ട് വർഷമായി അഞ്ചുതെങ്ങ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കുടുംബത്തോടൊപ്പം വാടകവീട്ടിലായിരുന്നു ഷിബുമോൻ താമസം. സ്വന്തമായി വീട് പണിയുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

​മൃതദേഹം നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.