ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
ഇടുക്കി ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 643 ഭക്ഷ്യസ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. അൻപതോളം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും വിവിധ ലംഘനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കുകയും ചെയ്തു.
643 ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന രണ്ട് ലക്ഷം രൂപ പിഴ
തൊടുപുഴ:ഇടുക്കി ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭക്ഷ്യോല്പാദക വിതരണ മേഖലയിലുള്ള 643 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 139 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 202 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. ലാബ് പരിശോധനകളില്‍ നിന്ന് 15 സാമ്പിളുകള്‍ സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതായും കണ്ടെത്തി. പരിശോധനകളില്‍ 95 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്കി. മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ 422 പരിശോധനകള്‍ നടത്തി. 71 പരാതികള്‍ ലഭിച്ചതില്‍ 70 എണ്ണം തീര്‍പ്പാക്കി. ആകെ 200000 രൂപ പിഴ ഈടാക്കി.
സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ ഭക്ഷണ പദാര്‍ഥങ്ങള്‍, ഭക്ഷണം വിറ്റ സ്ഥാപനം എന്ന ക്രമത്തില്‍
ചിക്കണ്‍ അല്‍ഫാം (ഫ്രണ്ട്സ് സീ ഫുഡ് ഹോട്ടല്‍, ആനച്ചാല്‍), പക്കാവട, (ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, വെങ്ങല്ലൂര്‍), ശര്‍ക്കര വരട്ടി, (സെവന് സ്റ്റാര്‍ ഫുഡ്സ്, തൊടുപുഴ), മിക്സ്ചര്‍, (പോപ്പീസ് സ്വീറ്റ്സ്, ഇരുമ്പുപാലം), ബനാന ചിപ്സ്, (കാവേരി ബേക്കറി, കാഞ്ഞാര്‍), കരസേവ, (പോപ്പീസ് സ്വീറ്റ്സ്, ഇരുമ്പുപാലം), ബനാന ചിപ്സ്, (എസ്.എന്‍. സ്വീറ്റ്സ്, കൂമ്പന്‍പാറ), ബനാന ചിപ്സ്, കരസേവ, (തക്കുടു മുത്ത്, അടിമാലി), കരസേവ, (തക്കുടു മുത്ത്, അടിമാലി), ജാഗറി പൗഡര്‍, (മഹാലക്ഷ്മി സൂപ്പര്‍ മാര്‍ക്കറ്റ്, കുഞ്ചിത്തണ്ണി), ബനാന ചിപ്സ്, (ഫ്ളേവ്ഴ്സ് ടീ ആന്‍ഡ് സ്പൈസസ്, മൂന്നാര്‍), ശര്‍ക്കര വരട്ടി, (തക്കുടു മുത്ത്, അടിമാലി), ചില്ലി പൗഡര്‍, (ക്ലിഫ് വാലി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, മൂന്നാര്‍), മന്തി റൈസ്, (കൈഫാന്‍ കുഴിമന്തി, തൊടുപുഴ), മന്തി റൈസ്, (ജന്ന ബേക്കറി ആന്‍ഡ് ഫുഡ് കോര്‍ട്ട്, അടിമാലി)
വണ്ണപ്പുറം റിലയന്‍സ് റീട്ടെയില്‍ കടയിലും കുഞ്ചിത്തണ്ണി മഹാലക്ഷ്മി സൂപ്പര്‍ മാര്‍ക്കറ്റിലും വില്‍പ്പനയ്ക്ക് വെച്ചിരുന്ന ജാഗറി പൗഡര്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി.
തൊടുപുഴ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് വഴി ഗുണനിലവാരമില്ലാത്ത അയഡൈസ്ഡ് സോള്‍ട്ട് വില്‍പ്പന നടത്തിയ മഹേശ്വരി സോള്‍ട്ട് ട്രെഡിംഗ് കമ്പനി, ടൂട്ടികൊറിന് എന്ന സ്ഥാപനത്തിന് 5000 രൂപയും വെങ്ങല്ലൂര്‍ മങ്ങാട്ടുകവല ബൈപ്പാസിലെ കോട്ട റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണ പാഴ്സലുകളില്‍ സമയവും തീയതിയും രേഖപ്പെടുത്തിയ ലേബല്‍ പതിച്ചിട്ടില്ലാത്തതിനാല്‍ 3000 രൂപയും പിഴ ചുമത്തി.
തൊടുപുഴ ലൂര്‍ദ് മാതാ കേറ്ററിംഗ് എന്ന സ്ഥാപനത്തിന് 25000 രൂപയും റോസ്റ്റഡ് കൊക്കനട്ട് ടെസ്റ്റ് ഓയില്‍ വില്‍പ്പന നടത്തിയ കോച്ചേരില്‍ ഏജന്‍സീസ്, കുമാരമംഗലം എന്ന സ്ഥാപനത്തിന് 5000 രൂപയും ഇതിന്റെ ഉത്പാദനം നടത്തിയ ഭദ്ര ഓയില്‍ മില്‍, ത്യശ്ശൂര് എന്ന സ്ഥാപനത്തിന് 25000 രൂപയും പിഴ ചുമത്തി. മുരിക്കാശ്ശേരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് വഴി ഗുണനിലവാരമില്ലാത്ത യെല്ലോ സ്പ്ലിറ്റ് പീസ്, വില്‍പ്പന നടത്തിയ ഉത്പാദകരായ റാം കുമാര്‍ യാദവ്, ജലന്ദര്‍, പഞ്ചാബ് എന്ന വ്യക്തിക്ക് 20000 രൂപ പിഴ ചുമത്തി. 20 ഏക്കര്‍ കട്ടപ്പനയിലെ ടോഡി ഷോപ്പിന് നിരവധി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനത്തിന് 20000 രൂപയും പിഴ ചുമത്തി.
പൈനാവ് ബുഹാരി ഹോട്ടല്‍ 5000 രൂപ, ന്യൂവിനായക ഹോട്ടല്‍ - 2000 രൂപ, കട്ടപ്പന കൊച്ചിന് ബേക്കറി 15000 രൂപ, പോര്‍ച്ച് ഗ്രില്‍ കട്ടപ്പന സൗത്ത് - 12000 രൂപ, ഫിഫാ ഓയില്‍ ഇന്‍ഡസ്ട്രീസ് കോതമംഗലം - 15000 രൂപ എന്നിങ്ങനെ പിഴ ചുമത്തിയിട്ടുണ്ട്.
നിയമാനുസൃത ഗുണനിലവാരം ഇല്ലാത്ത റീഫൈന്‍ഡ് പാമോയില്‍ ഓയില്‍ അങ്ങാടി ഹൈപ്പര്‍ മാര്‍ക്കറ്റ്, അടിമാലി എന്ന സ്ഥാപനം വഴി വില്‍പ്പന നടത്തിയ കുറ്റത്തിന് ഉത്പാദകരായ ന്യൂ പെരിയാര്‍ ഓയില്‍ മില്‍സ്, ആലുവ എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിച്ച പുത്തന്‍പുരയില്‍ പെപ്പര്‍ മാര്‍ക്കറ്റ് ആനച്ചാല്‍ എന്ന സ്ഥാപനത്തിന് 5000 രൂപയും അറേബ്യന്‍ ഗ്രില്‍സ് മൂന്നാര്‍ എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും പിഴ ചുമത്തി.
ഗ്രീന്‍ലാന്‍ഡ് സ്റ്റോഴ്സ് തോക്കുപാറ എന്ന സ്ഥാപനത്തില്‍ ഗുണനിലവാരമില്ലാത്ത സിന്തറ്റിക് വിനേഗര്‍ വില്‍പ്പന നടത്തിയത് ഉത്പാദകരായ ഇന്ത്യന്‍ ഫുഡ് പാക്കേഴ്സ് ഞാറക്കല്‍ എറണാകുളം എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.
ഹോട്ടല്‍ സണ്‍ലൈറ്റ് അടിമാലി - 500 രൂപ, വെളിച്ചെണ്ണ ഉത്പാദകരായ വിജയമുരുകന് ട്രേഡേഴ്സ് സേലം- 100000 രൂപ, ബിസ്മി ട്രേഡേഴ്സ് മൂന്നാര്‍ - 10000 രൂപ, അരവിന്ദന് മുരുകേശന് കോയമ്പത്തൂര്‍ - 40000 രൂപ,
ശ്രീരതി സ്റ്റോര്‍ മൂന്നാര്‍ - 5000 രൂപ, ഫിഫാ ഓയില്‍ ഇന്‍ഡസ്ട്രീസ് നെല്ലിമറ്റം എറണാകുളം - 10000 രൂപ,
ഹോട്ടല്‍ സുലൈമാനി കഫെ അടിമാലി - 100000 രൂപ, മദീന ചിക്കന്‍ സെന്റര്‍ അടിമാലി - 75000 രൂപ പിഴ ചുമത്തി.
സിന്തറ്റിക് ഫുഡ് കളര്‍ ടാര്‍ട്രാസൈന്‍ ചേര്‍ത്ത് ബനാന ചിപ്സ് വില്‍പ്പന നടത്തിയ ഹോട്ടല്‍ അന്നപൂര്‍ണ കരടിക്കുഴി എന്ന സ്ഥാപനത്തിന് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10000 രൂപ പിഴ വിധിച്ചു. അണ്‍സേഫ് പാം ജാഗറി വില്‍പ്പന നടത്തിയ പറക്കാട്ട് സൂപ്പര്‍മാര്‍ക്കറ്റ് തടിയമ്പാട് എന്ന സ്ഥാപനത്തിനും മാനുഫാക്ച്ചര്‍ ആയ സി.എസ്.ട്രേഡേഴ്സ് കാഞ്ഞിരപ്പള്ളി എന്ന സ്ഥാപനത്തിനും ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000 രൂപ വീതം പിഴയും കോടതി പിരിയുന്നത് വരെ തടവും ശിക്ഷ വിധിച്ചു.
എഡിഎമ്മിന്റെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു പി. ജോസഫ്, ഇടുക്കി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സൈജു കെ രാമനാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും