തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന ക്ലാസും മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.
തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
തൊടുപുഴ: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക വൈദ്യസഹായത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയുടെ നേതൃത്വത്തിൽ 'ലൈഫ് ലൈനർ' (LifeLiner) പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തൊടുപുഴ സജി മാർക്കോസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ മനേഷ് കെ. പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ഗഫൂർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
ഹൃദയസ്തംഭനം, ശ്വാസതടസ്സം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി നൽകേണ്ട പ്രാഥമിക സഹായത്തെക്കുറിച്ചും കാർഡിയോപൾമണറി റെസസിറ്റേഷൻ (CPR) ഉൾപ്പെടെയുള്ള ജീവൻരക്ഷാ നടപടികളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. അടിയന്തര ഘട്ടങ്ങളിൽ ശരിയായ രീതിയിൽ ഇടപെടുന്നതിനും പ്രാഥമിക ജീവൻരക്ഷാ നടപടികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ആവശ്യമായ അറിവും പ്രായോഗിക പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകി. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക മെഡിക്കൽ പരിശോധനാ സെഷനും സംഘടിപ്പിച്ചിരുന്നു.
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ ഡ്യൂമ പരിശീലനത്തിന് നേതൃത്വം നൽകി. ആശുപത്രി കോർപ്പറേറ്റ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ്, കമ്മ്യൂണിറ്റി ആൻഡ് ബ്രാൻഡിംഗ് അസിസ്റ്റന്റ് മാനേജർ ജയശങ്കർ ജെ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ഇ. എസ്. ഷിയാസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും
മാധ്യമ ലോകത്തിന്റെ കഥയുമായി ഉടുമ്പൻചോല വിഷൻ ശ്രദ്ധേയമായി ട്രെയ്ലർ