ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ഇമോഷണൽ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ ഗൗരവക്കാരായ കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്

ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ഉദ്വേഗം നിറച്ച് ദിലീപിന്റെ 'നീക്കം'; ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

പൊലീസ്സുകാരെക്കാൾ വലിയ ബുദ്ധി' ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ 'നീക്കം' ടീസർ പുറത്തിറങ്ങി

​കൊച്ചി: ദുരൂഹതകളും ഉദ്വേഗവും നിറഞ്ഞ മുഹൂർത്തങ്ങളുമായി ദിലീപ് ചിത്രം 'നീക്കം' സിനിമയുടെ ടീസർ പുറത്തിറങ്ങി. ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത, തികച്ചും ഗൗരവമുള്ള ഒരു കഥാപാത്രമാണ് അവതരിപ്പിക്കപ്പെടുന്നത്.

​ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന പൂർണ്ണമായ ഇമോഷണൽ ത്രില്ലർ ഡ്രാമയാണ് ഈ ചിത്രം. പോലീസ് ഉദ്യോഗസ്ഥർ ദിലീപിന്റെ കഥാപാത്രത്തെക്കുറിച്ച് നടത്തുന്ന ദുരൂഹമായ സംഭാഷണങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം. "പൊലീസ്സു കാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..." എന്ന വരികളോടെ ആരംഭിക്കുന്ന ടീസറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

​ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ്, ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിതാ ഫ്രാൻസിസ്, രഘു സുഭാഷ് ചന്ദ്രൻ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്.

​സിദ്ധിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്.

​തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും.