കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ മൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ 9 ശതമാനവും റോഡപകടങ്ങളിൽ 10 ശതമാനവും കുറവുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം
കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കണ്ണൂരിൽ 'ഓപ്പറേഷൻ തൂഫാൻ' ശക്തം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ' പ്രവർത്തനങ്ങൾ ഫലം കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ ഒമ്പത് ശതമാനവും റോഡപകടങ്ങളിൽ പത്ത് ശതമാനവും കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

​മുൻപ് ലഹരി മാഫിയകളെ ഭയന്നോടിയിരുന്ന സമൂഹം ഇന്ന് അവരെ നേരിടാൻ സജ്ജമായി കഴിഞ്ഞു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുണ്ട്. ലഹരി മാഫിയകളെ വേരോടെ പിഴുതെറിയുന്നത് വരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും മന്ത്രി ആവർത്തിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഈ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തി എറണാകുളത്ത് മഹാസംഗമം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

​ചടങ്ങിൽ കെ. സുധാകരൻ എം.പി.യെ 'തൂഫാൻ വാരിയർ' ആയി മന്ത്രി പ്രഖ്യാപിച്ചു. കോർപ്പറേഷന്റെ മാലിന്യ നിർമാർജന ആപ്ലിക്കേഷനായ 'നെല്ലിക്ക'യുടെ ലോഞ്ചിംഗും എം.പി നിർവഹിച്ചു.

​സിറ്റി പോലീസിന്റെ വാക്കത്തോൺ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ബോധവൽക്കരണ പരിപാടികളും ശ്രദ്ധേയമായി. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ച വാക്കത്തോണിൽ മന്ത്രി രമേശ് ചെന്നിത്തല, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനെയും ചടങ്ങിൽ 'തൂഫാൻ വാരിയർ' ആയി ആദരിച്ചു.