ദേശീയപാത ഉപരോധം ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷയും പിഴയും
ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിനെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു 1,000 രൂപ പിഴയും കോടതി പിരിയും വരെ തടവിനുമാണ്
ദേശീയപാത ഉപരോധം: ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷയും പിഴയും
പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിനെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. 1,000 രൂപ പിഴയും കോടതി പിരിയും വരെ തടവിനുമാണ് ഉത്തരവിട്ടത്.
2022 ജൂൺ 24-ന് വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ദേശീയപാത ഉപരോധിച്ച സംഭവത്തിലാണ് കോടതി നടപടി. പാലക്കാട് കസബ പോലീസാണ് ഷാഫി പറമ്പിലിനെതിരെ കേസെടുത്തിരുന്നത്. കോടതിയിൽ ഹാജരായ എംപി കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. പിഴ തുക അദ്ദേഹം കോടതിയിൽ അടച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
