2026 ലെ ഇന്റർനാഷണൽ പുലരി ടിവി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു ജൂൺ 15 വരെ അപേക്ഷിക്കാം
പുലരി ടിവി സംഘടിപ്പിക്കുന്ന നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിന് സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, മ്യൂസിക് വീഡിയോ വിഭാഗങ്ങളിൽ എൻട്രികൾ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15.
നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡ് 2026: അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: ഫിലിം ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് ഐപി ടിവി ചാനലായ പുലരി ടിവി സംഘടിപ്പിക്കുന്ന നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡുകൾക്കായി (Pulari TV Awards 2026) അപേക്ഷകൾ ക്ഷണിച്ചു. സിനിമ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ രംഗത്തെ മികവിനെ ആദരിക്കുന്നതിനായി നൽകുന്ന അവാർഡിന് 2026 ഏപ്രിൽ 1 മുതൽ അപേക്ഷിക്കാം.
അവാർഡ് വിഭാഗങ്ങൾ:
സിനിമ: 2025-2026 കാലയളവിൽ സെൻസർ ചെയ്ത് റിലീസ് ചെയ്ത സിനിമകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പുറത്തിറങ്ങിയ ചിത്രങ്ങൾ (റൺടൈം 72 മിനിറ്റിൽ കുറയരുത്).
ടെലിവിഷൻ: 2025-2026-ൽ സംപ്രേഷണം ചെയ്ത സീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, റിയാലിറ്റി ഷോകൾ, കോമഡി പ്രോഗ്രാമുകൾ, വാർത്താധിഷ്ഠിത പരിപാടികൾ.
ഹ്രസ്വചിത്രം: യൂട്യൂബിലും അല്ലാതെയും റിലീസ് ചെയ്ത 1 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ.
മ്യൂസിക്കൽ വീഡിയോ: എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട മ്യൂസിക് ആൽബങ്ങൾക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി:
താൽപ്പര്യമുള്ളവർ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 15 ആണ്.
കൂടുതൽ വിവരങ്ങൾക്കായി:
ഫോൺ/വാട്സ്ആപ്പ്: +91 9744257128
വെബ്സൈറ്റ്: www.pularitv.com, www.pulariawards.pularitv.com
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചു ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു
എവിടെയായാലും ജന്മനാടിനെ മറക്കില്ല മരടിലെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
സിനിമാക്കഥയെ വെല്ലുന്ന റെയ്ഡ് കുളുവിലെ മഞ്ഞുമലയിൽ വേഷംമാറി കേരള പോലീസ് വൻ മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കാഷ്വാലിറ്റി വാർഡ് പ്രവർത്തനം ആരംഭിച്ചു 70 കോടിയുടെ വികസന പദ്ധതി
എസ്എംഎ ബാധിതർക്ക് ആശ്വാസമായി കളമശ്ശേരി പോലീസ് സേന
ശബരിമല തീർഥാടന ഇടത്താവളങ്ങളിൽ ഭക്ഷണവില നിശ്ചയിച്ചു ചായയ്ക്ക് 15, ഊണിന് 80 രൂപ 
