സപ്ലൈകോയ്ക്ക് റെക്കോർഡ് വിറ്റുവരവ് 33 ദിവസം കൊണ്ട് നേടി 391 കോടി രൂപ
കേരളത്തിൽ സപ്ലൈകോയ്ക്ക് വൻ വിൽപ്പന. കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ നേട്ടത്തെ മറികടന്നാണ് ഇത്തവണത്തെ ഈ റെക്കോർഡ് കുതിപ്പ്.
റെക്കോർഡ് നേട്ടവുമായി സപ്ലൈകോ: 33 ദിവസത്തിനിടെ 391 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം: ഓണ വിപണി സജീവമായതോടെ സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് ചരിത്രപരമായ വിറ്റുവരവ്. കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ നേടിയത്. ഓഗസ്റ്റ് 24 ഉച്ച വരെയുള്ള ഔദ്യോഗിക കണക്കുകളാണിത്.
ഓഗസ്റ്റ് ഒന്നു മുതലുള്ള വിൽപ്പന മാത്രം പരിശോധിച്ചാൽ 320 കോടി രൂപയുടെ വരുമാനം സപ്ലൈകോ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം ഓണക്കാലത്ത് (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ) 35 ദിവസം കൊണ്ട് നേടിയ 385 കോടി രൂപയുടെ വിറ്റുവരവാണ് ഇത്തവണ കേവലം 33 ദിവസം കൊണ്ട് മറികടന്നത്.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം ഫെയറുകളിലും സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളിലും ഉപഭോക്താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്നുമാത്രം 4.65 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. ഇതിൽ തിരുവനന്തപുരത്തെ മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 81 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. വരും ദിവസങ്ങളിൽ ഓണത്തോടനുബന്ധിച്ച് വിൽപ്പന ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ