മൂവാറ്റുപുഴയിൽ ആസ്തിപ്പൊലിമ മാത്യു കുഴൽനാടന് 35 കോടി, എൻ. അരുണിന് ലക്ഷങ്ങൾ; സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ മാത്യു കുഴൽനാടന്റെയും എൻ. അരുണിന്റെയും ആസ്തി വിവരങ്ങൾ പുറത്ത്. മാത്യു കുഴൽനാടന് 35.49 കോടിയുടെ ആസ്തി.

മൂവാറ്റുപുഴയിൽ ആസ്തിപ്പൊലിമ മാത്യു കുഴൽനാടന് 35 കോടി, എൻ. അരുണിന് ലക്ഷങ്ങൾ; സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
മൂവാറ്റുപുഴയിൽ ആസ്തിയുടെ കാര്യത്തിൽ മാത്യു കുഴൽനാടൻ മുന്നിൽ

​മൂവാറ്റുപുഴയിൽ പോര് മുറുകുന്നു: സ്ഥാനാർത്ഥികളുടെ ആസ്തി വിവരങ്ങൾ പുറത്ത്; മാത്യു കുഴൽനാടന് 35 കോടിയുടെ ആസ്തി

​മൂവാറ്റുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശ പത്രിക സമർപ്പിച്ചതോടെ മൂവാറ്റുപുഴ മണ്ഡലത്തിലെ പ്രധാന സ്ഥാനാർത്ഥികളുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നു. യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ, എൽഡിഎഫ് സ്ഥാനാർത്ഥി എൻ. അരുൺ എന്നിവർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

​മാത്യു കുഴൽനാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളുമുണ്ട്. കുഴൽനാടന്റെ പക്കൽ 19,60,15,712 രൂപയുടെ ജംഗമ സ്വത്തുക്കളുള്ളപ്പോൾ ഭാര്യയുടെ പേരിൽ 2,74,22,399 രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. സ്വന്തമായി സമ്പാദിച്ച സ്ഥാവര സ്വത്തിന്റെ വാങ്ങിയ വിലയായി സ്ഥാനാർത്ഥിയുടെ പേരിൽ 6,64,84,000 രൂപയും ഭാര്യയുടെ പേരിൽ 95,00,000 രൂപയും കാണിച്ചിട്ടുണ്ട്. കൈവശമുള്ള തുകയുടെ കാര്യമെടുത്താൽ മാത്യു കുഴൽനാടന്റെ പക്കൽ 50,000 രൂപയും ഭാര്യ എൽസ കാതറിന്റെ കൈവശം 5,000 രൂപയുമുണ്ട്.

​അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി എൻ. അരുൺ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ പക്കൽ ആകെ 4,72,038 രൂപയുടെ ജംഗമ സ്വത്തുക്കളാണുള്ളത്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട എത്തിയോസ് ലിവ കാറും 62,000 രൂപയുടെ എൽഐസി പോളിസി നിക്ഷേപവും അരുണിനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 160 ഗ്രാം സ്വർണം (25 ലക്ഷം രൂപ) ഉൾപ്പെടെ ആകെ 25,33,569 രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. അരുണിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കൈവശം 5,000 രൂപയുമാണ് ഉള്ളത്. പിതാവിന്റെ പേരിൽ 18,000 രൂപയുടെയും മാതാവിന്റെ പേരിൽ 12,14,500 രൂപയുടെയും ആസ്തികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.