​15.5 കോടിയുടെ അമൃത് പദ്ധതി കൊച്ചിയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി കുടിവെള്ളമെത്തും ടി.ജെ വിനോദ് എം.എൽ.എ

കൊച്ചി നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന 190 എം.എൽ.ഡി പദ്ധതിയുടെ ഭാഗമായി പെരുമാനൂരിൽ നിർമ്മിക്കുന്ന ജലസംഭരണികളുടെ പുരോഗതി ടി.ജെ. വിനോദ് എം.എൽ.എ വിലയിരുത്തി.

​15.5 കോടിയുടെ അമൃത് പദ്ധതി കൊച്ചിയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി കുടിവെള്ളമെത്തും ടി.ജെ വിനോദ് എം.എൽ.എ
പെരുമാനൂരിലെ ജലസംഭരണികളുടെ നിർമാണ പുരോഗതി ടി.ജെ.വിനോദ് എം.എൽ.എ വിലയിരുത്തുന്നു

​2050 വരെ കൊച്ചിക്ക് കുടിവെള്ള സുരക്ഷ; പെരുമാനൂരിലെ ജലസംഭരണികളുടെ നിർമാണ പുരോഗതി ടി.ജെ.വിനോദ് എം.എൽ.എ വിലയിരുത്തി

കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 190 എം.എൽ.ഡി പദ്ധതിയുടെ ഭാഗമായുള്ള പെരുമാനൂരിലെ ജലസംഭരണികളുടെ നിർമ്മാണ പുരോഗതി ടി.ജെ. വിനോദ് എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. പെരുമാനൂർ കേരള വാട്ടർ അതോറിറ്റി ക്യാമ്പസിലാണ് ഈ പുതിയ ജലസംഭരണികൾ നിർമ്മിക്കുന്നത്.

​അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 കോടി രൂപ ചെലവിലാണ് നിർമ്മാണം. 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയും (Sump), അത്രതന്നെ ശേഷിയുള്ള ഉപരിതല ജലസംഭരണിയുമാണ് (Overhead Tank) ഇവിടെ ഒരുങ്ങുന്നത്. 2025 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ 20 ശതമാനം പൂർത്തിയായതായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എം.എൽ.എയെ അറിയിച്ചു. 24 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

​ഈ ജലസംഭരണികൾ നിലവിലുള്ള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ കൊച്ചി കോർപ്പറേഷനിലെ 55, 56, 61, 62 വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സുഗമമായി കുടിവെള്ളം എത്തിക്കാൻ സാധിക്കും.

​കൊച്ചി നഗരത്തിന്റെ വരാനിരിക്കുന്ന ദീർഘകാല ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് വിഭാവനം ചെയ്തതാണ് 190 എം.എൽ.ഡി പദ്ധതി. പെരുമാനൂരിലെ ജലസംഭരണികൾ ഈ വലിയ പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. അനുബന്ധ വികസന പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ 2050 വരെയുള്ള കൊച്ചി നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാറും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.