ഹരിഹർ നഗറിലെ നാല്വർ സംഘം വീണ്ടും ഒന്നിക്കുന്നു പൊന്നാനിയിൽ പാതിരാക്കുറുക്കൻ ചിത്രീകരണം തുടങ്ങി

മലയാളികളുടെ പ്രിയപ്പെട്ട ഇൻ ഹരിഹർ നഗർ താരങ്ങളായ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ അപൂർവ്വ സംഗമം.

ഹരിഹർ നഗറിലെ നാല്വർ സംഘം വീണ്ടും ഒന്നിക്കുന്നു പൊന്നാനിയിൽ പാതിരാക്കുറുക്കൻ ചിത്രീകരണം തുടങ്ങി
ഹരിഹർ നഗർ താരങ്ങൾ ഇനി 'പാതിരാക്കുറുക്കന്മാർ'; പൊന്നാനിയിൽ കേക്ക് മുറിച്ച് ആഘോഷം.

മലപ്പുറം: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'ഇൻ ഹരിഹർ നഗറി'ലെ ആ ഐതിഹാസിക നാല്വർ സംഘം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന 'പാതിരാക്കുറുക്കൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൊന്നാനിയിൽ പുരോഗമിക്കുന്നു.

​അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച് ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു സർവൈവൽ ത്രില്ലറാണ്. ചിത്രീകരണത്തിന്റെ ഭാഗമായി നാലുപേരും ഒരുമിച്ച് ലോക്കേഷനിൽ എത്തിയത് നിർമ്മാതാവ് സിജോ ജോർജ്ജും അണിയറപ്രവർത്തകരും ആഘോഷമാക്കി മാറ്റി. കേക്ക് മുറിച്ചും പഴയകാല ഓർമ്മകൾ പങ്കുവെച്ചും തങ്ങളുടെ സൗഹൃദം അവർ പുതുക്കി.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധിയിൽ അകപ്പെടുന്നതും തുടർന്ന് അവർ നടത്തുന്ന അതിജീവനവുമാണ് സിനിമയുടെ ഇതിവൃത്തം. സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.

​നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ് തുടങ്ങിയ വൻ താരനിരയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​അണിയറപ്രവർത്തകർ:

​ഛായാഗ്രഹണം: സെൽവകുമാർ എസ്

​സംഗീതം: ഗോപി സുന്ദർ

​എഡിറ്റർ: അതുൽ വിജയ്

​കല: ത്യാഗു തവനൂർ

​മേക്കപ്പ്: രാജേഷ് നെന്മാറ

​വസ്ത്രാലങ്കാരം: സുകേഷ് താനൂർ