ബിനാനി സിങ്ക് കുടിവെള്ള നികുതി തർക്കം: വാട്ടർ അതോറിറ്റിയോട് അടിയന്തര പ്രൊപ്പോസൽ തേടി മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ജനങ്ങളെ റവന്യൂ റിക്കവറിയിൽ നിന്ന് ഒഴിവാക്കും

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ബിനാനി സിങ്ക് പ്രദേശത്തെ കുടിവെള്ള നികുതി കുടിശ്ശിക തർക്കത്തിന് പരിഹാരവുമായി ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ. പ്രദേശവാസികളെ റവന്യൂ റിക്കവറിയിൽ നിന്ന് ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയോട് അടിയന്തര പ്രൊപ്പോസൽ തേടി.

ബിനാനി സിങ്ക് കുടിവെള്ള നികുതി തർക്കം: വാട്ടർ അതോറിറ്റിയോട് അടിയന്തര പ്രൊപ്പോസൽ തേടി മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ജനങ്ങളെ റവന്യൂ റിക്കവറിയിൽ നിന്ന് ഒഴിവാക്കും
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ബിനാനി സിങ്ക് പ്രദേശത്തെ കുടിവെള്ള നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ സംസാരിക്കുന്നു.

ബിനാനി സിങ്ക് കുടിവെള്ള നികുതി കുടിശ്ശിക: വാട്ടർ അതോറിറ്റിയോട് അടിയന്തര പ്രൊപ്പോസൽ തേടി മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ; ജനങ്ങളെ റവന്യൂ റിക്കവറിയിൽ നിന്ന് ഒഴിവാക്കും

കൊച്ചി: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ബിനാനി സിങ്ക് പ്രദേശത്തെ കുടിവെള്ള നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര ഇടപെടലുമായി ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ വി.ഇ അബ്ദുൽ ഗഫൂർ. നിലവിൽ പൂട്ടിക്കിടക്കുന്ന ബിനാനി സിങ്ക് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളിൽ നിന്ന് കുടിശ്ശിക ഈടാക്കാനും, വാട്ടർ അതോറിറ്റിയുടെ റവന്യൂ റിക്കവറി നടപടികളിൽ നിന്ന് പ്രദേശവാസികളെ പൂർണ്ണമായി ഒഴിവാക്കാനുമുള്ള അടിയന്തര പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടു.

​കമ്പനി എത്ര തുക നിക്ഷേപിക്കണം, വരും ദിവസങ്ങളിൽ ജലനിരക്ക് എത്രയായി നിശ്ചയിക്കണം, അടുത്ത 50 വർഷത്തേക്ക് എത്ര ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാൻ വാട്ടർ അതോറിറ്റിക്ക് അനുമതി നൽകാം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. വാട്ടർ അതോറിറ്റിയുടെ റവന്യൂ റിക്കവറി നടപടികൾ മൂലം തദ്ദേശവാസികൾ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

​കാക്കനാട് കളക്ടറേറ്റ് ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത സലിംകുമാർ, വൈസ് പ്രസിഡണ്ട് വി.കെ ഷാനവാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ എടയാർ, സെക്രട്ടറി ടി. ഹരികൃഷ്ണൻ, വിവിധ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, എടയാർ സിങ്ക് മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.