ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ മകരവിളക്ക് ദിനമായ ജനുവരി 15 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക്; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും കൈകോർക്കുന്നു
കൊച്ചി: വിശ്വാസവും ഉദ്വേഗവും മനുഷ്യബന്ധങ്ങളും പ്രമേയമാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹരിവരാസനം’ പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക്. മകരവിളക്ക് ദിനമായ ജനുവരി 15-ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. ഇന്ത്യയിലെ വിവിധ ഭാഷകളിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസും പ്രമുഖ സിനിമാ നിർമാണ കമ്പനിയായ അജിത് വിനായക ഫിലിംസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെ മുന്നേറുന്ന പ്ലോട്ടാണ് ചിത്രത്തിന്റേത്. വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറച്ചാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സൈജു കുറുപ്പാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്.
അണിയറപ്രവർത്തകർ:
പ്രോജക്ട് ഡിസൈനർ: ആർ. ജയചന്ദ്രൻ
ഛായാഗ്രഹണം: സജാദ് കാക്കു
എഡിറ്റിംഗ്: അജീഷ് ഇടമൺ
പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ
പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ
മേക്കപ്പ്: ഹസ്സൻ വണ്ടൂർ
അസോസിയേറ്റ് ഡയറക്ടർ: പ്രിജിൻ ജെസ്സി
സ്റ്റിൽസ്: ജെഫിൻ ബിജോയ്
ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്
തിരുവിതാംകൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയും വിദേശത്തെയും പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം നൽകാൻ ഹരിവരാസനത്തിന് കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും