പകരക്കാരനില്ലാത്ത ഹാസ്യ സമ്രാട്ടിൻ്റെ
പകരക്കാരനില്ലാത്ത ഹാസ്യ സമ്രാട്ട് 75-ാംപിറന്നാള്‍ നിറവില്‍ ജഗതി ശ്രീകുമാര്‍
പകരക്കാരനില്ലാത്ത ഹാസ്യ സമ്രാട്ട്: പിറന്നാള്‍ നിറവില്‍ ജഗതി ശ്രീകുമാര്‍
തിരുവനന്തപുരം: മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ വിസ്മയം ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ധനുമാസത്തിലെ തൃക്കേട്ട നാളിൽ പിറന്ന മലയാളത്തിന്റെ പ്രിയപ്പെട്ട 'അമ്പിളി ചേട്ടൻ' ഇന്ന് സപ്തതി നിറവിന്റെ തിളക്കത്തിലാണ്. പേയാടുള്ള വസതിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്ന ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം.
ജനുവരി അഞ്ചിനാണ് കുടുംബം പതിവായി ജന്മദിനം ആഘോഷിക്കാറുള്ളത്. പിറന്നാൾ കേക്കും സദ്യയും ഒരുക്കുമെങ്കിലും, ആരോഗ്യസ്ഥിതി പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള ലഘുഭക്ഷണം മാത്രമായിരിക്കും അദ്ദേഹത്തിന് നൽകുക. മകൻ രാജ്കുമാറിന്റെ നേതൃത്വത്തിൽ അടുത്ത സുഹൃത്തുക്കൾക്കായി ചെറിയ സന്ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
2012-ൽ കോഴിക്കോട് വെച്ചുണ്ടായ ദൗർഭാഗ്യകരമായ വാഹനാപകടമാണ് ജഗതിയുടെ സജീവ അഭിനയ ജീവിതത്തിന് തടസ്സമായത്. വീൽചെയറിൽ പരിമിതപ്പെട്ടെങ്കിലും മലയാളിയുടെ സ്വീകരണമുറികളിൽ അദ്ദേഹം ഇന്നും സജീവമാണ്. 'സിബിഐ 5'ലൂടെ വെള്ളിത്തിരയിൽ വീണ്ടും മുഖം കാണിച്ച ജഗതി, ഈ വർഷം കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ മറ്റൊരു സിനിമയിലും വേഷമിട്ടിട്ടുണ്ട് എന്നത് ആരാധകർക്ക് വലിയ ആവേശം പകരുന്ന വാർത്തയാണ്. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ ആയിരത്തിലധികം കഥാപാത്രങ്ങളിലൂടെ മലയാളിക്ക് ചിരിയുടെ വസന്തം തീർത്ത ഈ കലാകാരന് സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആരാധകരാണ് ആശംസകൾ നേരുന്നത്.
ഫോർസ്റ്റാർ ന്യൂസിന്റെ എല്ലാവിധ പിറന്നാൾ ആശംസകൾ
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
