കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണും മലയോര കർഷകർക്ക് അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ജില്ലാതല കർഷകദിനാചരണവും പ്രദർശന മേളയും സംഘടിപ്പിച്ചു.

കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണും മലയോര കർഷകർക്ക് അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
ഇരിട്ടി മുൻസിപ്പാലിറ്റി കർഷകദിനാഘോഷ പരിപാടി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണും മലയോര കർഷകർക്ക് അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണും മലയോര കർഷകർക്ക് അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണും മലയോര കർഷകർക്ക് അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

കാർഷിക പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ കാർഷിക മേഖല നേരിടുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ആറളം ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല കർഷകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നാടിന്റെ നട്ടെല്ലായ കർഷകരുടെ പ്രയാസങ്ങൾ അകറ്റാൻ കൃഷി, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മലയോര മേഖലയിലേക്ക് കുടിയേറിയ കർഷകർക്ക് കൃഷിചെയ്ത് ജീവിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഉറപ്പാക്കും. ആറളം ഫാം പോലുള്ള കേന്ദ്രങ്ങൾ കാർഷിക രംഗത്തിന് പുതിയ ഉണർവ് നൽകുന്നുണ്ടെന്നും കുട്ടികളും വനിതകളും ഉൾപ്പെടെയുള്ള കർഷകർ നാടിന്റെ നന്മ അടയാളപ്പെടുത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് 'കൃഷിയിലെ നവീന രീതികളും സാങ്കേതിക വിദ്യകളും' എന്ന വിഷയത്തിൽ കർഷകോത്തമ അവാർഡ് ജേതാവ് പി.വി. അനീഷ് ക്ലാസെടുത്തു. ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

​കാർഷിക-വ്യവസായ ഉൽപന്ന പ്രദർശന മേളയ്ക്ക് തുടക്കമായി

​കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന "എന്റെ സംരംഭം, നാടിന്റെ അഭിമാനം" കാർഷിക-പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക് പോലീസ്‌ മൈതാനിയിൽ തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മേള ഉദ്ഘാടനം ചെയ്തു.

​ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശബ്‌ന അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും സംരംഭകരും സംബന്ധിച്ചു