സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് വര്‍ദ്ധിപ്പിച്ചു
ആലപ്പുഴയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി. ഓഗസ്റ്റ് 24 ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. പുതിയ ബോണസ് നിരക്കുകളും വിശദാംശങ്ങളും വായിക്കാം.
സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി
ആലപ്പുഴ: സ്വകാര്യ ബസ് തൊഴിലാളികളുടെ 2025-26 വർഷത്തെ ബോണസ് സംബന്ധിച്ച് ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ സുരാജ് എസ്-ന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ 2025-26 വർഷത്തെ ബോണസ് തുക കഴിഞ്ഞ വർഷത്തേക്കാൾ 200 രൂപ വർദ്ധിപ്പിച്ച് ഡ്രൈവർക്ക് 10,200 രൂപ, കണ്ടക്ടർക്ക് 9,897 രൂപ ക്ലീനർ/ഡോർ ചെക്കർക്ക് 9,566 രൂപ എന്നിങ്ങനെ നിശ്ചയിക്കുകയും ഓഗസ്റ്റ് 20 ന് മുൻപ് തുക വിതരണം ചെയ്യാൻ ഉടമകൾ സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് ഓഗസ്റ്റ് 24 മുതൽ യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു എന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ബസ് ഉടമാ പ്രതിനിധികളും (പിബിഒഎ, കെബിടിഎ) ബന്ധപ്പെട്ട തൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഓഗസ്റ്റ് 17-ന് ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഒപ്പുവെച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
