സൗത്ത് മാറാടിയിൽ പകൽ വെളിച്ചത്തിൽ മോഷണം പായിപ്ര സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ വലയിൽ

മൂവാറ്റുപുഴ സൗത്ത് മാറാടിയിൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ പായിപ്ര സ്വദേശി അഷറഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

​ചെമ്പ് കമ്പി മോഷണം: പായിപ്ര സ്വദേശി മൂവാറ്റുപുഴയിൽ അറസ്റ്റിൽ

​മൂവാറ്റുപുഴ: കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന എർത്ത് ചെമ്പ് കമ്പികൾ മോഷ്ടിച്ച കേസിൽ പായിപ്ര സ്വദേശി അറസ്റ്റിലായി. പായിപ്ര പഴയകത്ത് വീട്ടിൽ അഷറഫിനെയാണ് (52) മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

​സൗത്ത് മാറാടി പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്. പകൽ സമയത്ത് സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതി, ആറാം നിലയിലുള്ള ലിഫ്റ്റ് റൂമിലെത്തിയാണ് എർത്ത് ചെയ്യാൻ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള ചെമ്പ് കമ്പികൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.

​അന്വേഷണ സംഘത്തിൽ എസ്.ഐമാരായ റോയ് എസ്.എൻ, ഉബൈസ് എം.എം, റോഷ്നി പി.ബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ കെ.പി, ഗിരീഷ് കുമാർ കെ.വി, ശ്രീജു രാജൻ, രഞ്ജിത് രാജൻ, നിജാസ് കെ.റ്റി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.