ലഹരിമുക്ത ഭാരതം മത്സരവിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ നശാ മുക്ത ഭാരത് അഭിയാൻ ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരിമുക്ത ഭാരതം: വിജയികൾക്ക് ജില്ലാ കളക്ടർ പ്രിയങ്ക ജി. സമ്മാനങ്ങൾ വിതരണം ചെയ്തു
കൊച്ചി: ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'നശാ മുക്ത ഭാരത് അഭിയാന്റെ' (NMBA) ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാക്കനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. സമ്മാനങ്ങൾ സമ്മാനിച്ചു.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡ്രോയിംഗ്, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്കാണ് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും വിതരണം ചെയ്തത്.
ഒന്നാം സ്ഥാനത്തിന് 5,000 രൂപയും, രണ്ടാം സ്ഥാനത്തിന് 3,000 രൂപയും, മൂന്നാം സ്ഥാനത്തിന് 2,000 രൂപയുമാണ് സമ്മാനത്തുകയായി നൽകിയത്.
മത്സര വിജയികൾ:
പ്രസംഗ മത്സരം:
ഒന്നാം സ്ഥാനം: ആന്റണി ഗർവാസിസ് (ചാത്യാത്ത് സെന്റ് ജോസഫ് എച്ച്.എസ്.എസ്.)
രണ്ടാം സ്ഥാനം: ജുനൈറ്റ് ജുവൽ ജോബി (അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ)
മൂന്നാം സ്ഥാനം: ഹംന മെഹ്റിൻ (തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസ്.)
ഡ്രോയിംഗ് മത്സരം:
ഒന്നാം സ്ഥാനം: അഗ്നേയ് (തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസ്.)
രണ്ടാം സ്ഥാനം: അതുൽ (തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസ്.)
മൂന്നാം സ്ഥാനം: ഖദീജ ഇനായ (ദാറുൽ ഉലൂം വി.എച്ച്.എസ് & എച്ച്.എസ്.എസ്.)
ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, എൻ.എം.ബി.എ കോർഡിനേറ്റർ ഡോ. അനീഷ് കെ. ആർ., അഡ്വ. ചാർലി പോൾ, ഷാജി മാലിപ്പാറ, ഡോ. അരുൺ വർഗീസ്, ആർട്ടിസ്റ്റ് സുനിൽ രാജ് വർമ്മ, എൻ.എം.ബി.എ പ്രോഗ്രാം കോർഡിനേറ്റർ ഫാത്തിമത്ത് ഷറഫിയ എന്നിവരും നൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധി ക്വിസ് മത്സരം ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം
ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ഡിസംബറോടെ പൂർത്തിയാക്കണം കെ സി വേണുഗോപാൽ എം പി
ലഹരിമുക്ത ഭാരതം മത്സരവിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു
ഭൂമി തരംമാറ്റത്തിൽ കൃത്യതയും വേഗതയും കൊച്ചിയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ശിൽപ്പശാല നടന്നു
ഞെളിയൻപറമ്പ് ദക്ഷിണേന്ത്യയിലെ മികച്ച മാലിന്യ സംസ്കരണ മാതൃകയാക്കും മന്ത്രി കെ.എം. ഷാജി
നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം മാനവീയം വീഥിയിൽ പോഷൺ മാ ആചരണത്തിന് വർണ്ണാഭമായ തുടക്കം