കെഎസ്ഇബി ജീവനക്കാരന് സി പി എം ഓഫീസിൽ മർദനം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ സിപിഎം ഓഫീസിൽ വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി എൻ.എം. അരുൺ പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.

കെഎസ്ഇബി ജീവനക്കാരന് സി പി എം ഓഫീസിൽ മർദനം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
​കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരന് സി പി എം ഓഫീസിൽ മർദനം

​കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരന് സി പി എം ഓഫീസിൽ മർദനം; ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

​പാലക്കാട്: പണമിടപാടിലെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ സി പി എം പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്. സംഭവത്തിൽ സി പി എം കൊഴിഞ്ഞാമ്പാറ (2) ലോക്കൽ സെക്രട്ടറി എൻ.എം. അരുൺ പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.

​പണമിടപാട് സംബന്ധിച്ച പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനാണെന്ന് പറഞ്ഞാണ് വിദ്യാധരനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വെച്ച് അരുൺ പ്രസാദ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ അരുൺ പ്രസാദ് വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ശബ്ദസന്ദേശം പുറത്തുവന്നു. "ഇനിയും മർദിക്കും" എന്ന് ഇയാൾ ശബ്ദസന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്.

​മർദനമേറ്റ വിദ്യാധരൻ ആശുപത്രിയിൽ ചികിത്സ തേടി. മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ലോക്കൽ സെക്രട്ടറിക്കെതിരെ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടി ഓഫീസിനുള്ളിൽ വെച്ച് സർക്കാർ ജീവനക്കാരനെ മർദിച്ച സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.