മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നീഷ്യൻ നിയമനം
എറണാകുളം മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ നിയമനം ജനുവരി 3 ന് അഭിമുഖം
എറണാകുളം മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നീഷ്യൻ നിയമനം; ജനുവരി 3-ന് അഭിമുഖം
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യതകൾ:
കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലർ ബിരുദം.
അല്ലെങ്കിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ പ്രായോഗിക പരിചയമുള്ള വി.എച്ച്.എസ്.ഇ (VHSE) കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 35 വയസ്സ് കവിയരുത്.
അഭിമുഖം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജനുവരി 3-ന് രാവിലെ 10.30-ന് മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം (CCM) ഹാളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
