ഡൽഹിയിലെ കേരള പവലിയൻ സന്ദർശിച്ച് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ (IITF 2026) കേരള പവലിയൻ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സന്ദർശിച്ചു. പവലിയനിലെ സ്റ്റാളുകളും കുടുംബശ്രീ, സാഫ് ഫുഡ് കോർട്ടുകളും അദ്ദേഹം സന്ദർശിച്ചു.
ഐഐടിഎഫ് 2026: കേരള പവലിയൻ സന്ദർശിച്ച് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്നുവരുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ (ഐഐടിഎഫ്) കേരള സർക്കാർ പവലിയൻ ഫിഷറീസ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സന്ദർശിച്ചു.
പവലിയനിലെത്തിയ മന്ത്രിയെ പി.ആർ.ഡി അഡീഷണൽ ഡയറക്ടർ കെ.പി. സരിത സ്വീകരിച്ചു. വിവിധ സർക്കാർ വകുപ്പുകൾ പവലിയനിൽ ഒരുക്കിയിരിക്കുന്ന സ്റ്റാളുകൾ ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹം സന്ദർശിച്ചു. മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കേരള പവലിയന് മേളയിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും, ഡൽഹിയിലുള്ള എല്ലാ മലയാളികളും മേളയിലെത്തി പവലിയൻ സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് സാഫിന്റെയും (SAF) കുടുംബശ്രീയുടെയും ഫുഡ് കോർട്ടുകൾ സന്ദർശിച്ച മന്ത്രി കേരളീയ വിഭവങ്ങൾ രുചിച്ചു നോക്കി. ഐ.പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ പി.ആർ. സാബു, പ്രതീഷ് ഡി. മണി, ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവർ മന്ത്രിയെ അനുഗമിച്ചു. കഴിഞ്ഞ എട്ട് ദിവസമായി നടന്നുവരുന്ന വ്യാപാര മേള നവംബർ 27-ന് സമാപിക്കും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
