സൗഹൃദം പൂത്തുലഞ്ഞ് മൂവാറ്റുപുഴയിലെ പോരാട്ടം
സൗഹൃദം പൂത്തുലഞ്ഞ് മൂവാറ്റുപുഴയിലെ പോരാട്ടം സ്ഥാനാർത്ഥികൾക്കിടയിലെ സ്നേഹബന്ധം മാതൃകയാകുന്നു
സൗഹൃദം പൂത്തുലഞ്ഞ് മൂവാറ്റുപുഴയിലെ പോരാട്ടം സ്ഥാനാർത്ഥികൾക്കിടയിലെ സ്നേഹബന്ധം മാതൃകയാകുന്നു
മൂവാറ്റുപുഴ: ബൂത്തുകൾ സജീവമായതോടെ മുന്നണികളും പ്രവർത്തകരും വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ ഉറപ്പിക്കാൻ വാശിയിൽ മത്സരിക്കുമ്പോൾ, സ്ഥാനാർത്ഥികൾക്കിടയിലെ സൗഹൃദം കൗതുകവും മാതൃകയുമാവുകയാണ്. മൂവാറ്റുപുഴ നഗരസഭ പേട്ട വാർഡിലെ സ്ഥാനാർത്ഥികളായ ബുഷറ, അനില, ഷെബീന എന്നിവരാണ് കടുത്ത മത്സരത്തിനിടയിലും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കുന്നത്.
സ്ഥാനാർത്ഥിനിർണയം നടന്നതോടെ തങ്ങളുടെ ദീർഘകാല സൗഹൃദം തകരുമോ എന്ന ആശങ്കയിലായിരുന്നുവെന്ന് ഇവർ തുറന്നുപറയുന്നു. എന്നാൽ, ആ ആശങ്ക അസ്ഥാനത്തായിരുന്നു. 'മത്സരം മത്സരമാണ്, സൗഹൃദം സൗഹൃദവും. ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തിന് അപ്പുറമാണ്,' അവർ ഒരേ സ്വരത്തിൽ പറയുന്നു. ബൂത്തിന് പുറത്ത് സൗഹൃദച്ചിരിയോടെ നിൽക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം പുതിയ തലമുറയ്ക്ക് രാഷ്ട്രീയ മര്യാദയുടെ മികച്ച പാഠമാണ് നൽകുന്നത്.
കടുത്ത മത്സരം നടക്കുമ്പോഴും സ്ഥാനാർത്ഥികൾ തമ്മിൽ നിലനിർത്തുന്ന ഈ സൗഹൃദം, ജനാധിപത്യ പ്രക്രിയയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു എന്ന കാര്യത്തിൽ വോട്ടർമാർക്കിടയിൽ തർക്കമില്ല.
വോട്ടിംഗ്: പഞ്ചായത്തുകളിൽ നേരിയ തിരക്ക്; നഗരങ്ങളിൽ മന്ദഗതിയിൽ
വോട്ടെടുപ്പ് ആരംഭിച്ചതോടെ പഞ്ചായത്ത് വാർഡുകളിലെ ബൂത്തുകളിൽ രാവിലെ തന്നെ നേരിയ തോതിലുള്ള നിര അനുഭവപ്പെട്ടു. അതേസമയം, നഗരങ്ങളിലെ ബൂത്തുകളിൽ തിരക്ക് കുറവായിരുന്നു. വിവിധ രാഷ്ട്രീയ പ്രവർത്തകർ വോട്ടർമാർക്ക് ഹാജരാക്കാനുള്ള സ്ലിപ്പുകൾ നേരത്തെ വീടുകളിൽ എത്തിച്ചുനൽകിയത് കാരണം, ബൂത്തിന് സമീപം സജ്ജീകരിച്ച താത്കാലിക കൗണ്ടറുകളിൽ സ്ലിപ്പ് വാങ്ങാനെത്തുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
