മിണ്ടിയും പറഞ്ഞും ആദ്യ ഗാനം പുറത്തിറങ്ങി
പ്രവാസത്തിന്റെ ചൂടിൽ വിരിയും പ്രണയം ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ലെ ആദ്യ ഗാനം പുറത്തിറങ്ങി
പ്രവാസത്തിന്റെ ചൂടിൽ വിരിയും പ്രണയം: ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ലെ ആദ്യ ഗാനം പുറത്തിറങ്ങി
പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയചിത്രമായ 'മിണ്ടിയും പറഞ്ഞും' സിനിമയിലെ 'മണല് പാറുന്നൊരീ' എന്ന ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
സുജേഷ് ഹരിയുടെ ഹൃദയസ്പർശിയായ വരികൾക്ക് സൂരജ് എസ്. കുറുപ്പാണ് ഈണം പകർന്നിരിക്കുന്നത്. പ്രശസ്ത ഗായകൻ ഷഹബാസ് അമൻ ആലപിച്ച ഗാനം, പ്രവാസത്തിന്റെ ചൂടിൽ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓർമകൾ പങ്കുവെക്കുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.
പ്രശസ്ത ചലച്ചിത്രകാരൻ സലീം അഹമ്മദിന്റെ അലൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ലൂക്ക', 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ പ്രണയകഥയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്.
സനൽ-ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എഡിറ്റിംഗ്: കിരൺ ദാസ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ.
'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും. ജാഗ്വാർ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
