ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കാഴ്ചകളുമായി പ്രകമ്പനം
ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കാഴ്ചകളുമായി പ്രകമ്പനം പുത്തൻ പോസ്റ്റർ പുറത്തിറങ്ങി
ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കാഴ്ചകളുമായി 'പ്രകമ്പനം'; പുത്തൻ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: 'പണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഗണപതി, സോഷ്യൽ മീഡിയ താരം അമീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന 'പ്രകമ്പനം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. താരങ്ങളുടെ വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തത്.
'നദികളിൽ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കോളേജ് ഹോസ്റ്റൽ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും കൊച്ചിയിലെ കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ ഇവരുടെ ഹോസ്റ്റൽ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നവരസ ഫിലിംസ്, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ, സുധീഷ് എൻ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ, പ്രശാന്ത് അലക്സാണ്ടർ, ലാൽ ജോസ്, മല്ലിക സുകുമാരൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. പുതുമുഖം ഗീതൾ ജോസഫാണ് നായിക. ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും.

