കുരിശുമുട്ടിൽ കുടുംബയോഗം വാർഷിക

കുരിശുമുട്ടിൽ കുടുംബയോഗം വാർഷിക സമ്മേളനവും ആദരിക്കലും 26ന്

കുരിശുമുട്ടിൽ കുടുംബയോഗം വാർഷിക
കുരിശുമുട്ടിൽ കുടുംബയോഗം വാർഷിക സമ്മേളനവും ആദരിക്കലും 26-ന്

കുരിശുമുട്ടിൽ കുടുംബയോഗം വാർഷിക സമ്മേളനവും ആദരിക്കലും 26-ന്

​മുട്ടുചിറ: കുരിശുമുട്ടിൽ കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഡിസംബർ 26 വെള്ളിയാഴ്ച മുട്ടുചിറയിൽ നടക്കും. മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

​രാവിലെ 10-ന് പള്ളിയിൽ നടക്കുന്ന ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ നവതിയുടെ നിറവിലുള്ള കുടുംബയോഗം ആത്മീയ പിതാവ് ഫാ. മാത്യു കുരിശുമുട്ടിൽ, പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫാ. ജോർജ് കുരിശുമുട്ടിൽ (കോതമംഗലം രൂപത), അപ്പോസ്തോലിക് ഒബ്ലേറ്റ്സ് സന്യാസിനി സമൂഹത്തിന്റെ നാഷണൽ മേജർ സിസ്റ്ററായി നിയമിതയായ ഡോ. സിസ്റ്റർ അനു കുരിശുമുട്ടിൽ എന്നിവരെ ആദരിക്കും.

​കുടുംബയോഗം ഭാരവാഹികളായ ഫാ. സിബി കുരിശുമുട്ടിൽ, സാബു കുരിശുമുട്ടിൽ, ജോസ് കെ. ജോർജ്, തോമസ് വർഗീസ്, ജോളി തോമസ്, ബിജു തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.