ബിജെപി കുടുംബയോഗം സംഘടിപ്പിച്ചു
ബിജെപി കുടുംബയോഗം സംഘടിപ്പിച്ചു ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുമിത് ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ബിജെപി കുടുംബയോഗം സംഘടിപ്പിച്ചു ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുമിത് ജോര്‍ജ് ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ 9-ാം വാർഡിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കുടുംബയോഗം സംഘടിപ്പിച്ചു. ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന യോഗം ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു.
ബിജെപി ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മുണ്ടക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രാധാന്യത്തെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
യോഗത്തിൽ രമേശ് കാവന, ജില്ലാ ആവോലി ഡിവിഷൻ സ്ഥാനാർത്ഥിയായ ജോമോൻ, ബ്ലോക്ക് സ്ഥാനാർത്ഥി ദീണേശൻ, 9-ാം വാർഡ് സ്ഥാനാർത്ഥി ജോസ് ജെയിംസ്, 10-ാം വാർഡ് സ്ഥാനാർത്ഥി അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി ഭാരവാഹികളായ ഷാബു വി.സി, വിനോദ് തച്ചുപറമ്പിൽ എന്നിവരും കുടുംബയോഗത്തിൽ പങ്കെടുത്തു സംസാരിച്ചു

