അധ്യാപകർ പുതിയ സാങ്കേതികവിദ്യ പഠിച്ച് വഴികാട്ടികളാകണം മന്ത്രി എൻ. ഷംസുദ്ദീൻ

കുന്ദമംഗലം മണ്ഡലത്തെ സമ്പൂർണ എഐ വിദ്യാലയ മണ്ഡലമാക്കുന്ന മാസ്റ്റർ എഐ പദ്ധതിക്കും ടീച്ചേഴ്സ് സമ്മിറ്റിനും സിഡബ്ല്യുആർഡിഎമ്മിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.

അധ്യാപകർ പുതിയ സാങ്കേതികവിദ്യ പഠിച്ച് വഴികാട്ടികളാകണം മന്ത്രി എൻ. ഷംസുദ്ദീൻ
മാസ്റ്റര്‍ എഐ പദ്ധതിയും ടീച്ചേഴ്‌സ് സമ്മിറ്റും മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു
അധ്യാപകർ പുതിയ സാങ്കേതികവിദ്യ പഠിച്ച് വഴികാട്ടികളാകണം മന്ത്രി എൻ. ഷംസുദ്ദീൻ

കുന്ദമംഗലത്തെ സമ്പൂർണ എഐ വിദ്യാലയ മണ്ഡലമാക്കാൻ 'മാസ്റ്റർ എഐ' പദ്ധതി; ടീച്ചേഴ്‌സ് സമ്മിറ്റ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത പഠനം കാര്യക്ഷമമാക്കി കുന്ദമംഗലത്തെ സമ്പൂർണ എഐ വിദ്യാലയ മണ്ഡലമാക്കുന്നതിനായുള്ള 'മാസ്റ്റർ എഐ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റർ എഐ ടീച്ചേഴ്‌സ് സമ്മിറ്റ് സിഡബ്ല്യുആർഡിഎം (CWRDM) ക്യാമ്പസ്സിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

​നിർമിത ബുദ്ധിയും ശാസ്ത്രസാങ്കേതിക വിദ്യയും അതിവേഗം വികസിക്കുന്ന പുതിയ കാലത്ത് അധ്യാപന രീതികളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകുന്ന ഇക്കാലത്ത് കേവലം അറിവ് പകർന്നു നൽകുന്നവരെന്നതിലുപരി ഒരു വഴികാട്ടിയുടെ ചുമതലയാണ് അധ്യാപകർ നിർവഹിക്കുന്നത്. അതിനായി അധ്യാപകർ നിരന്തര പഠനത്തിനും പരിശീലനത്തിനും തയ്യാറാകണമെന്നും, സംസ്ഥാന സർക്കാരിന്റെ 'എറൈസ്' പദ്ധതിയുടെ ഭാഗമായി വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ മാസ്റ്റർ എഐ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ പ്രത്യേക പദ്ധതിയായ 'മാസ്റ്റർ എഐ'യിലൂടെ മണ്ഡലത്തിലെ സ്കൂളുകളെ പൂർണമായും എഐ സൗഹൃദമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി മണ്ഡലത്തിലെ 200 അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.

​ചടങ്ങിൽ എം.എ. റസാഖ് മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജീത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സിഡബ്ല്യുആർഡിഎം രജിസ്ട്രാർ എം.ജി. മഹാദേവ്, കുന്ദമംഗലം എഇഒ രാജീവ്, റൂറൽ എഇഒ ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റഷീദ് കൊടിയൂറ, ഡോ. ബി. വിഷ്ണു, ഷമീൽ മലയമ്മ എന്നിവർ വിവധ വിഷയങ്ങളിൽ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.