വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ

കാര്‍ഷിക പ്രാധാന്യമുള്ള വയനാടിന്റെ ജനക്ഷേമത്തിനും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നിര്‍മിച്ച വനിതാ വിപണന കേന്ദ്രം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലെ വനിതാവിപണന കേന്ദ്രം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ

മാനന്തവാടിയില്‍ വനിതാ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു; സംരംഭകര്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

​മാനന്തവാടി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണന സൗകര്യം ഉറപ്പാക്കുമെന്ന് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വനിതാ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെയും സംരംഭകരുടെയും ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ വ്യക്തമാക്കി.

​കാര്‍ഷിക പ്രാധാന്യമുള്ള വയനാടിന്റെ ജനക്ഷേമത്തിനും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സജ്ജീകരിച്ച പുതിയ 'ടേക്ക് എ ബ്രേക്ക്' കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ നിര്‍വഹിച്ചു.

​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ എം.ജി ബിജു, ഖമര്‍ ലൈല, പ്രമോദ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീന്‍ ഹാജി, സ്ഥിരം സമിതി അധ്യക്ഷരായ ഒ.ടി മുഹമ്മദ് ഉനൈസ്, ചിന്നമ്മ ജോസ്, ആസ്യ മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജില്‍സണ്‍ തൂപ്പുംകര, ലിയി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. പ്രഭാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.