രാജ്യം 77-ാം റിപ്പബ്ലിക് ദിന നിറവിൽ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
രാജ്യം 77-ാം റിപ്പബ്ലിക് ദിന നിറവിൽ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി വിപുലമായ പരിപാടികളുമായി ജില്ലയും സജ്ജമായി. ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്.
രാജ്യം 77-ാം റിപ്പബ്ലിക് ദിന നിറവിൽ; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ, വിപുലമായ പരിപാടികളുമായി ജില്ലയും സജ്ജമായി. ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. പരേഡിന്റെ രണ്ടാംഘട്ട പരിശീലനം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായി.
ജനുവരി 26-ന് രാവിലെ 8:35-ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല ആഘോഷങ്ങൾ ആരംഭിക്കും. വിവിധ വിഭാഗങ്ങളിൽ നിന്നായി 29 പ്ലറ്റൂണുകളിലായി ആയിരത്തോളം പേരാണ് ഇത്തവണ പരേഡിൽ അണിനിരക്കുന്നത്.
പരിശീലനം തകൃതി
രണ്ടാംഘട്ട പരിശീലനത്തിൽ പോലീസ്, എക്സൈസ്, എൻസിസി, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ 8 ആംമ്ഡ് പ്ലറ്റൂണുകളും 16 അൺ ആംമ്ഡ് പ്ലറ്റൂണുകളും പങ്കെടുത്തു. കൂടാതെ സി കേഡറ്റ് കോപ്സ്, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ബാന്റ് സംഘങ്ങളും പരിശീലനത്തിന്റെ ഭാഗമായി.
അന്തിമ റിഹേഴ്സൽ ശനിയാഴ്ച
ആഘോഷങ്ങളുടെ മുന്നോടിയായുള്ള അവസാനഘട്ട പരേഡ് പരിശീലനം ജനുവരി 24 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും. പരേഡ് ഗ്രൗണ്ടിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
