​ഇന്റർനാഷണൽ ഫാഷൻ ക്രിസ്‌കോയുടെ മേക്കോവർ വർക്ക്ഷോപ്പ് കൊച്ചിയിൽ മികച്ച മേക്കപ്പ് ആർട്ടിസ്റ്റുകളെ ജൂലൈയിൽ ആദരിക്കും

ഇന്റർനാഷണൽ ഫാഷൻ ക്രിസ്‌കോയുടെ നേതൃത്വത്തിൽ എറണാകുളം പറക്കാട്ട് ജൂവൽസിൽ വെച്ച് പ്രമുഖ മോഡലുകളെയും മേക്കപ്പ് ആർട്ടിസ്റ്റുകളെയും അണിനിരത്തിക്കൊണ്ട് മേക്കോവർ ഫാഷൻ വർക്ക്ഷോപ്പ് വിജയകരമായി പൂർത്തിയായി.

​ഇന്റർനാഷണൽ ഫാഷൻ ക്രിസ്‌കോയുടെ മേക്കോവർ വർക്ക്ഷോപ്പ് കൊച്ചിയിൽ മികച്ച മേക്കപ്പ് ആർട്ടിസ്റ്റുകളെ ജൂലൈയിൽ ആദരിക്കും
മേക്കപ്പ് രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെയും ആധുനിക ശൈലികളെയും എങ്ങനെ തിരിച്ചറിയാമെന്നും അവ പ്രായോഗികമാക്കാമെന്നും പ്രമുഖ സിനി ഫാഷൻ ഫോട്ടോഗ്രാഫർ ഇക്കൂട്ട്സ് രഘു വർക്ക്‌ഷോപ്പിൽ നേതൃത്വം നൽകി
​ഇന്റർനാഷണൽ ഫാഷൻ ക്രിസ്‌കോയുടെ മേക്കോവർ വർക്ക്ഷോപ്പ് കൊച്ചിയിൽ മികച്ച മേക്കപ്പ് ആർട്ടിസ്റ്റുകളെ ജൂലൈയിൽ ആദരിക്കും

ഫാഷൻ ലോകത്തെ പുതിയ മാറ്റങ്ങളുമായി എറണാകുളത്ത് മേക്കോവർ വർക്ക്ഷോപ്പ്;മെഗാ ബ്രൈഡൽ ഷോ ജൂലൈയിൽ

കൊച്ചി: ഇന്റർനാഷണൽ ഫാഷൻ ക്രിസ്‌കോയുടെ (IFC) നേതൃത്വത്തിൽ എറണാകുളം പറക്കാട്ട് ജൂവൽസിൽ വെച്ച് 'മേക്കോവർ ഫാഷൻ വർക്ക്ഷോപ്പ്' സംഘടിപ്പിച്ചു. കേരളത്തിലെ പ്രമുഖ മോഡലുകളും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളും പങ്കെടുത്ത പ്രൗഢഗംഭീരമായ പരിപാടി ഐ.എഫ്.സി. സി.ഇ.ഒ പ്രീത ഷാജി ഉദ്ഘാടനം ചെയ്തു.

​മേക്കപ്പ് രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെയും ആധുനിക ശൈലികളെയും എങ്ങനെ തിരിച്ചറിയാമെന്നും അവ പ്രായോഗികമാക്കാമെന്നും പ്രമുഖ സിനി ഫാഷൻ ഫോട്ടോഗ്രാഫർ ഇക്കൂട്ട്സ് രഘു വർക്ക്‌ഷോപ്പിൽ വിശദീകരിച്ചു. വർക്ക്‌ഷോപ്പിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.

​പരിപാടിയുടെ ഭാഗമായി വർക്ക്‌ഷോപ്പിൽ നിന്നും തിരഞ്ഞെടുത്ത താരങ്ങളെ ഉൾപ്പെടുത്തി പ്രത്യേക ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു. വരും തലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ജൂലൈ മാസം എറണാകുളം ടൗൺ ഹാളിൽ വെച്ച് നടക്കുന്ന 'മെഗാ ബ്രൈഡൽ ഷോയിൽ' വെച്ച് മികച്ച മേക്കപ്പ് ആർട്ടിസ്റ്റുകളെ ആദരിക്കുമെന്ന് ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.