​ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 5 ലക്ഷം രൂപ പ്രഖ്യാപിച്ച് വനംവകുപ്പ്. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു

​ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി ഷിബു ബേബി ജോൺ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരി, മക്കൾ രക്ഷൻ, രക്ഷിത എന്നിവർക്കൊപ്പം

​ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് അഞ്ചുലക്ഷം ധനസഹായം; കുട്ടികളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കും

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ദുരന്തത്തിന് ഇരയായ കുടുംബത്തെ സർക്കാർ കൈവിടില്ലെന്നും മാരിയുടെ കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

​കൊല്ലപ്പെട്ട മാരിയുടെ രണ്ട് മക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ രണ്ടരലക്ഷം രൂപ വീതം നിക്ഷേപിക്കും. കുട്ടികളുടെ മേൽനോട്ടത്തിനായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പ്രത്യേക 'മെന്ററായി' നിയോഗിക്കും. കൂടാതെ കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

​"മാതാപിതാക്കൾ മരിച്ചാൽ കുട്ടികൾ വഴിയാധാരമാകുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. അവരുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. കുട്ടികൾക്കുള്ള റേഷൻ സൗജന്യമാക്കാനും നടപടി സ്വീകരിക്കും," - വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

​തിങ്കളാഴ്ച രാവിലെ മകനെ സ്കൂളിലാക്കാൻ പോകുന്നതിനിടെയായിരുന്നു മാരി കാട്ടാനയുടെ ആക്രമണത്തിൽ ഇരയായത്. ദാരുണമായ ഈ സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര ഇടപെടലുമായി സർക്കാർ രംഗത്തെത്തിയത്. വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിൽ മാതൃകാപരമായ സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.