അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം

ഡൽഹി ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി നടൻ അപ്പാനി ശരത് കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം നടത്തി. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി താരം.

അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം
അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം
അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം
അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം
അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം

അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ കാലടി സർവകലാശാലയ്ക്ക് മുന്നിൽ തെരുവ് നാടകം; ജന്തർ മന്തർ സമരത്തിന് ഐക്യദാർഡ്യം

കൊച്ചി: ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി. സമരത്തിന് പിന്തുണയുമായി നടൻ അപ്പാനി ശരത്തിന്റെ പ്രതിഷേധം ശക്തമാകുന്നു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് മുന്നിൽ താരം തെരുവ് നാടകം അവതരിപ്പിച്ചു. സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അപ്പാനി ശരത് വിദ്യാർത്ഥികളെ അണിനിരത്തിയാണ് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ നാടകം സംഘടിപ്പിച്ചത്.

​കേന്ദ്ര സർക്കാരിനെ വിചാരണ ചെയ്യുന്ന തരത്തിലുള്ള ശക്തമായ ആശയങ്ങളുമായാണ് നാടകം അരങ്ങേറിയത്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകളെന്നും, എന്നാൽ അതിനെ എതിർസ്വരങ്ങളെ അടിച്ചമർത്താനുള്ള അധികാര ദണ്ഡായി മാറ്റരുതെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ വിദ്യാർത്ഥികളുടെ വൻ നിരയാണ് പങ്കെടുത്തത്. വിജയം കാണും വരെ സമരമുഖത്തുണ്ടാവുമെന്ന് അപ്പാനി ശരത് വ്യക്തമാക്കി. സി.ജെ.പി. സമരത്തിന് പിന്തുണയുമായി മലയാള സിനിമാമേഖലയിൽ നിന്ന് ആദ്യം രംഗത്തെത്തിയ താരങ്ങളിൽ ഒരാളാണ് അപ്പാനി ശരത്.